തിരുവനന്തപുരം: റോഡുകളിൽ നിയമലംഘനം നടത്തുന്ന ആളുകളെ പിടികൂടാൻ പൊതുജനങ്ങളുടെ സഹായത്തോടെ മോട്ടോർ വാഹന വകുപ്പ്. റോഡുകളിൽ നിയമലംഘനം നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ അതിന്റെ ദൃശ്യങ്ങൾ എടുത്ത് ഉദ്യോഗസ്‌ഥർക്ക് നൽകാൻ പൊതുജനങ്ങൾക്ക് മൊബൈൽ നമ്പർ ഏർപ്പെടുത്തി. ഓരോ ജില്ലയിലും നമ്പർ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.
അമിതവേഗം ഉൾപ്പടെയുള്ള നിയമലംഘനങ്ങൾ കണ്ടാൽ ദൃശ്യങ്ങൾ എടുത്ത് അയച്ചു നൽകാൻ ഉദ്യോഗസ്‌ഥർ നിർദ്ദേശം നൽകിയിട്ടുണ്ട്. വിവരങ്ങള്‍ നല്‍കുന്നവരെ പറ്റിയുള്ള വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉറപ്പ് നൽകിയി. ഫോട്ടോ അല്ലെങ്കിൽ വീഡിയോ എന്നിവയോടൊപ്പം സ്‌ഥലം, താലൂക്ക്, ജില്ല എന്നീ വിശദാംശങ്ങള്‍ കൂടി ഉള്‍പ്പെടുത്തണമെന്നും എംവിഡി ആവശ്യപ്പെടുന്നുണ്ട്.
തിരുവനന്തപുരം- 9188961001, കൊല്ലം- 9188961002, പത്തനംതിട്ട- 9188961003, ആലപ്പുഴ- 9188961004, കോട്ടയം- 9188961005, ഇടുക്കി- 918896100, എറണാകുളം- 9188961007, തൃശൂർ- 9188961008, പാലക്കാട്- 9188961009, മലപ്പുറം- 9188961010, കോഴിക്കോട്- 9188961011, വയനാട്- 9188961012, കണ്ണൂർ- 9188961013, കാസർഗോഡ്- 9188961014 എന്നിങ്ങനെയാണ് വിവരങ്ങൾ അറിയിക്കാൻ ഓരോ ജില്ലകളിലെയും പൊതുജനങ്ങൾക്ക് നൽകിയിട്ടുള്ള മൊബൈൽ നമ്പറുകൾ.
Read also: സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; നാലുപേർ അറസ്‌റ്റിൽ