കോവിഡ് വകഭേദം; രാജ്യത്ത് ആകെ കേസുകളുടെ എണ്ണം 38 ആയി

By Trainee Reporter, Malabar News
VIRUS INDIA
Representational image

ന്യൂഡെൽഹി: രാജ്യത്ത് ഇതുവരെ 38 പേർക്ക് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ്ബാധ സ്‌ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. യുകെയിൽ നിന്നുള്ള വിമാന സർവീസ് ജനുവരി 6 മുതൽ ക്രമാനുഗതമായി പുനരാരംഭിക്കാനുള്ള നീക്കത്തിനിടെയാണ് ഇക്കാര്യം ആരോഗ്യമന്ത്രാലയം വ്യക്‌തമാക്കിയിരിക്കുന്നത്.

ഇന്ത്യയിൽ നിന്ന് യുകെയിലേക്കുള്ള വിമാന സർവീസുകൾ ജനുവരി 6ന് ആരംഭിക്കും. എന്നാൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള സർവീസുകൾ ജനുവരി 8ന് മാത്രമേ ആരംഭിക്കുകയുള്ളൂ. ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് കണ്ടെത്തിയതിന് പിന്നാലെയാണ് യുകെയിൽ നിന്നുള്ള വിമാന സർവീസുകൾക്ക് ഇന്ത്യയിൽ താൽക്കാലിക വിലക്ക് ഏർപ്പെടുത്തിയത്. യുകെയിൽ കണ്ടെത്തിയ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസിന് വ്യാപന ശേഷി കൂടുതലാണ്.

അതേസമയം, രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,504 പേർക്കാണ് പുതുതായി കോവിഡ് സ്‌ഥിരീകരിച്ചത്‌. 19,557 പേർ കൂടി രോഗമുക്‌തി നേടി. 1,03,40,470 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ 99,46,867 പേർ രോഗമുക്‌തരായി. 1,49,649 പേരാണ് ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ച് മരണമടഞ്ഞത്.

Read also: പക്ഷിപ്പനി: ആശങ്ക വേണ്ട, മനുഷ്യരിലേക്ക് പടരാന്‍ നിലവില്‍ സാധ്യതയില്ല; കളക്‌ടർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE