തിരുവനന്തപുരം: പുതിയ വന്ദേഭാരത് സ്‌പെഷ്യൽ ട്രെയിൻ ഈ മാസം 31 മുതൽ സർവീസ് ആരംഭിക്കും. കൊച്ചി- ബെംഗളൂരു റൂട്ടിലാണ് സർവീസ്. 12 സർവീസുകൾ ഉണ്ടാകും. ബുധൻ, വെള്ളി, ഞായർ തുടങ്ങി ആഴ്‌ചയിൽ മൂന്ന് ദിവസമാണ് സർവീസ്. എറണാകുളം, തൃശൂർ, പാലക്കാട്, പോത്തന്നൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ബെംഗളൂരു എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകൾ.
കൊച്ചിയിൽ നിന്ന് ഉച്ചയ്‌ക്ക് 12.50ന് പുറപ്പെട്ട് ബെംഗളൂരുവിൽ രാത്രി പത്തരയോടെയാണ് എത്തിച്ചേരുക. കൊച്ചിയിൽ നിന്നുള്ള ഐടി മേഖലയിൽ ഉൾപ്പെടെയുള്ളവർക്ക് ഈ സർവീസ് പ്രയോജനപ്പെടുമെന്നാണ് വിലയിരുത്തൽ. സംസ്‌ഥാനത്ത് മൂന്നാമത്തെ വന്ദേഭാരത് ട്രെയിനാണ് ഓടിത്തുടങ്ങുന്നത്. അതേസമയം, ഈ ട്രെയിൻ സ്‌ഥിരപ്പെടുത്തുമോ എന്ന കാര്യത്തിൽ വ്യക്‌തതയില്ല. സർവീസിന് അനുസരിച്ചായിരിക്കും റെയിൽവേയുടെ തീരുമാനം.
Most Read| ധനകാര്യ സ്‌ഥാപനത്തിൽ 20 കോടിയുടെ തട്ടിപ്പ്; പ്രതി ധന്യാ മോഹൻ കീഴടങ്ങി