റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ എത്തും

By News Desk, Malabar News
Rafale fighter aircraft
Ajwa Travels

ന്യൂഡെല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ അടുത്ത ബാച്ച് നവംബറില്‍ ഇന്ത്യയിലെത്തും. രണ്ടാംഘട്ടത്തില്‍ എത്തുന്ന റഫാല്‍ വിമാനങ്ങളെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്ത്യന്‍ വ്യോമസേന തുടങ്ങിക്കഴിഞ്ഞു.

യുദ്ധവിമാനങ്ങള്‍ ഏറ്റുവാങ്ങുന്നതിനായി അസിസ്‌റ്റന്റ് ചീഫ് ഓഫ് എയര്‍ സ്‌റ്റാഫിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരുടെ സംഘത്തെ വ്യോമസേന ഫ്രാന്‍സിലേക്ക് അയച്ചതായി ഐഎഎന്‍എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്‌തു. അഞ്ച് റഫാല്‍ വിമാനങ്ങള്‍ ഉള്‍പ്പെട്ട ആദ്യ ബാച്ച് ജൂലായ് 29-നാണ് ഇന്ത്യക്ക് ലഭിച്ചത്. സെപ്റ്റംബര്‍ പത്തിന് അവ അംബാല വ്യോമത്താവളത്തിലുള്ള 17 സ്‌ക്വാഡ്രന്റെ ഭാഗമായി.

Also Read: ‘ചൈനയുമായി ചര്‍ച്ചകള്‍ പുരോഗമിക്കുന്നു’; വിദേശകാര്യ മന്ത്രി

ഫ്രഞ്ച് കമ്പനിയായ ദസ്സോ ഏവിയേഷന്‍ നിര്‍മ്മിക്കുന്ന 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ കൈമാറുന്നതിനുള്ള 59,000 കോടിയുടെ കരാറിലാണ് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. റഫാല്‍ യുദ്ധവിമാനങ്ങള്‍ വ്യോമസേനയുടെ പ്രഹരശേഷി വന്‍തോതില്‍ വര്‍ധിപ്പിക്കുമെന്ന് ആദ്യ ബാച്ച് ഇന്ത്യയിലെത്തിയ ശേഷം പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE