ഇടുക്കിയിൽ ഓറഞ്ച് അലർട്; രാത്രി യാത്രക്ക് നിരോധനം

By Team Member, Malabar News
Night Travel Ban In Idukki Due To Orange Alert
Ajwa Travels

ഇടുക്കി: കനത്ത മഴയുടെ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിൽ രാത്രി യാത്ര നിരോധനം ഏർപ്പെടുത്തി. ജില്ലയിൽ നിലവിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അപകട സാധ്യത മുന്നിൽ കണ്ട് ജില്ലയിൽ രാത്രി യാത്രക്ക് നിരോധനം ഏർപ്പെടുത്തിയത്.

നാളെ രാവിലെ 7 മണി വരെയാണ് നിലവിൽ നിരോധനം ഏർപ്പെടുത്തിയിട്ടുള്ളത്. ശ്രീലങ്കൻ തീരത്തെ ചക്രവാതച്ചുഴിയുടെ പ്രഭാവത്തിലാണ് സംസ്‌ഥാനത്ത് മഴ ശക്‌തമായത്. മഴ കനത്തതോടെ സംസ്‌ഥാനത്ത് 5 ജില്ലകളിൽ ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കിക്ക് പുറമേ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലാണ് നിലവിൽ ഓറഞ്ച് അലർട്.

ഇടുക്കിയിലെ ഹൈറേഞ്ച് മേഖലയിൽ നിലവിൽ മഴ ശക്‌തമായിട്ടുണ്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന്റെയും, അറബിക്കടലിലെ ചക്രവാത ചുഴിയുടെയും പശ്‌ചാത്തലത്തിൽ വരും ദിവസങ്ങളിലും സംസ്‌ഥാനത്ത് മഴ ശക്‌തമാകുമെന്ന് അധികൃതർ വ്യക്‌തമാക്കി.

Read also: പ്രായം വെറും നമ്പർ മാത്രം; വാർധക്യം ആഘോഷമാക്കി എൺപതുകാരി ജെയ്ൻ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE