ഇടുക്കിയിലെ ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം

By Staff Reporter, Malabar News
check post
Representational Image
Ajwa Travels

ഇടുക്കി: കോവിഡ് വ്യാപനം രൂക്ഷമായ പശ്‌ചാത്തലത്തിൽ ഇടുക്കി ജില്ലയിലെ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ ഏപ്രില്‍ 21 മുതല്‍ രാത്രി യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തി. രാത്രി 8 മുതല്‍ രാവിലെ 6 വരെയാണ് അന്തര്‍ സംസ്‌ഥാന യാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ മുതൽ അതിർത്തി കടക്കാൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കിയിട്ടുണ്ട്.

കുമളി, കമ്പംമെട്ട്, ബോഡിമെട്ട്, മറയൂർ എന്നീ 4 ചെക്ക് പോസ്‌റ്റുകളാണ് ഇടുക്കിയിൽ ഉള്ളത്. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് സംസ്‌ഥാനത്ത് അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളില്‍ ഏര്‍പ്പെടുത്തിയിട്ടുളള നിയന്ത്രണങ്ങളുടെ ഭാഗമായാണ് ജില്ലയിലെ എല്ലാ അതിര്‍ത്തി ചെക്ക് പോസ്‌റ്റുകളിലും ജില്ലാ കളക്‌ടര്‍ രാത്രിയാത്രയ്‌ക്ക് നിരോധനം ഏര്‍പ്പെടുത്തിയത്.

ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധനം തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അതേസമയം അതിർത്തി കടക്കാൻ നാളെ മുതൽ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധമാക്കി.

Read Also: ഭീമ ജ്വല്ലറി ഉടമയുടെ വീട്ടിലെ കവര്‍ച്ച; പ്രതിയെ തിരിച്ചറിഞ്ഞു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE