മലപ്പുറം: ഒന്നരവര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ നിലമ്പൂര്‍- ഷൊര്‍ണൂര്‍ പാതയില്‍ ട്രെയിന്‍ സര്‍വീസ് പുനഃരാരംഭിച്ചു. നിലമ്പൂര്‍ നഗരസഭാ പ്രതിനിധികളും വിവിധ സംഘടനകളും ചേര്‍ന്ന് നിലമ്പൂര്‍- കോട്ടയം പാസഞ്ചറിന് ഊഷ്‌മള വരവേൽപ്പ് നൽകി.
ലോക്കോ പൈലറ്റ്, ടിടിഇമാര്‍ എന്നിവരെ ബൊക്കെ നല്‍കിയും മധുരവിതരണം നടത്തിയുമാണ് നാട്ടുകാര്‍ വരവേറ്റത്. നഗരസഭാ ചെയര്‍മാന്‍ അടക്കമുള്ളവർ സ്വീകരണത്തിന് നേതൃത്വം നല്‍കി.
കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് 2020 മാര്‍ച്ച് 23നാണ് ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കിയത്. എന്നാലിപ്പോൾ പാസഞ്ചര്‍ ട്രെയിന്‍ മടങ്ങിയെത്തിയത് നിലമ്പൂരിലെ യാത്രക്കാര്‍ക്ക് വലിയ ആശ്വാസമായി.
രാവിലെ 5.15നാണ് കോട്ടയത്ത് നിന്നും ട്രെയിന്‍ പുറപ്പെടുക. 6.40ന് എറണാകുളത്തും 8.28ന് തൃശൂരിലും 10.10ന് ഷൊര്‍ണൂരിലും 11.45ന് നിലമ്പൂരിലുമെത്തും. ഉച്ചകഴിഞ്ഞ് 3.10ന് മടങ്ങുന്ന ട്രെയിന്‍ രാത്രി 10.15ന് കോട്ടയത്ത് തിരിച്ചെത്തും.
അതേസമയം നിര്‍ത്തിവെച്ച മറ്റു സര്‍വീസുകള്‍ കൂടി എത്രയും വേഗം പുനഃസ്‌ഥാപിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Malabar News: കോഴിക്കോട് കെഎസ്ആർടിസി ബലക്ഷയം; ഉന്നതതല യോഗം ഇന്ന്