തെലങ്കാനയില്‍ 13,000 കോടി രൂപയുടെ ദേശീയപാത പദ്ധതിക്ക് നിതിന്‍ ഗഡ്കരി തറക്കല്ലിട്ടു

By Staff Reporter, Malabar News
gadkari_malabar news
നിതിൻ ഗഡ്കരി
Ajwa Travels

ന്യൂഡെല്‍ഹി: തെലങ്കാനയില്‍ 14 ദേശീയപാത പദ്ധതികള്‍ കേന്ദ്ര റോഡ് ഗതാഗത, ദേശീയപാത വികസന മന്ത്രി നിതിന്‍ ഗഡ്കരി ഉല്‍ഘാടനം ചെയ്‌തു. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് മന്ത്രി ഉല്‍ഘാടനം നിര്‍വഹിച്ചത്.

765.663 കിലോമീറ്റര്‍ നീളമുള്ള റോഡുകള്‍ ഉള്‍പ്പെടുന്ന പദ്ധതിക്കായി 13,169 കോടി രൂപയാണ് ചെലവ് വരിക. തെലങ്കാനയില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടെ 1918 കിലോമീറ്ററോളം ദൈര്‍ഘ്യമുള്ള 59 റോഡ് പ്രവൃത്തികള്‍ക്കാണ് അനുമതി നല്‍കിയതെന്ന് ഗഡ്കരി ചടങ്ങില്‍ പറഞ്ഞു. 7,617 കോടി രൂപയും ഇതിനായി അനുവദിച്ചു.

സംസ്‌ഥാനത്തെ 33 ജില്ലകളെ ദേശീയപാതകളുമായി ബന്ധിപ്പിക്കാന്‍ സാധിച്ചെന്നും ശേഷിക്കുന്ന ജില്ലയായ പെഡപ്പള്ളിയെയും ഉടന്‍ തന്നെ ദേശീയ പാതയുമായി ബന്ധിപ്പിക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. തെലങ്കാനയില്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടെ ദേശീയപാതയുടെ നീളത്തില്‍ 55.71 ശതമാനം വളര്‍ച്ചയുണ്ടായതായും അദ്ദേഹം പറഞ്ഞു.

‘സംസ്‌ഥാനത്ത് ഈ കാലയളവില്‍ ദേശീയപാതയില്‍ 1,400 കിലോമീറ്ററോളം നീളം വര്‍ധിച്ചിട്ടുണ്ട്. സെന്‍ട്രല്‍ റോഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ഫണ്ട് (സിആര്‍എഫ്) പദ്ധതി പ്രകാരം 2,436 കോടി രൂപയാണ് സംസ്‌ഥാനത്തിന് ഇതുവരെ അനുവദിച്ചത്, അതില്‍ 1,483 കോടി രൂപ ഇതിനകം നല്‍കിക്കഴിഞ്ഞു,’ അദ്ദേഹം വ്യക്‌തമാക്കി.

നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 328 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 8,957 കോടി രൂപയുടെ 13 പ്രധാന പദ്ധതികള്‍ സംസ്‌ഥാനത്ത് നല്‍കാനാണ് ഉദ്ദേശിക്കുന്നതെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു. കൂടാതെ 27,116 കോടി രൂപ ചെലവ് കണക്കാക്കുന്ന 1,422 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 21 എന്‍എച്ച് പാതകളുടെ പ്രവൃത്തികള്‍ വിവിധ ഘട്ടങ്ങളിലാണെന്നും 2024-25 സാമ്പത്തിക വര്‍ഷത്തോടെ ഇത് പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേന്ദ്രമന്ത്രിമാരായ ജി കിഷന്‍ റെഡ്ഡി, വികെ സിംഗ്, തെലങ്കാന റോഡ്, നിയമസഭ, ഭവന വകുപ്പ് മന്ത്രി വെമുല പ്രശാന്ത് റെഡ്ഡി, സ്‌പീക്കര്‍ പൊചരം ശ്രീനിവാസ റെഡ്ഡി, എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു.

Read Also: സൗദിയിലേക്ക് പച്ചക്കറി-ഗൃഹോപകരണ കയറ്റുമതി നികുതി കൂട്ടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE