കൂരാച്ചുണ്ടിലെ ഫാമിൽ പക്ഷിപ്പനിയല്ല; പരിശോധനാഫലം നെഗറ്റീവ്

By Team Member, Malabar News
Bird Flu Kozhikode
Ajwa Travels

കോഴിക്കോട് : ജില്ലയിലെ കൂരാച്ചുണ്ടിലുള്ള സ്വകാര്യ ഫാമിലെ കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി കാരണമല്ലെന്ന് സ്‌ഥിരീകരിച്ചു. കോഴികൾ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി ആണെന്ന സംശയത്തിൽ ഫാമിൽ നിന്നും സാമ്പിളുകൾ പരിശോധനക്ക് അയച്ചിരുന്നു. തുടർന്ന് ഭോപ്പാലിലെ ലാബിൽ അയച്ച സാമ്പിളുകൾ നെഗറ്റീവ് ആയതോടെയാണ് പക്ഷിപ്പനി അല്ലെന്ന സ്‌ഥിരീകരണത്തിൽ എത്തിയത്.

കഴിഞ്ഞ ശനിയാഴ്‌ചയാണ്‌ കൂരാച്ചുണ്ടിലെ സ്വകാര്യ ഫാമിൽ 300 കോഴികൾ കൂട്ടത്തോടെ ചത്തത്. തുടർന്നാണ് പക്ഷിപ്പനി ആണെന്ന സംശയത്തിൽ സാമ്പിളുകൾ പരിശോധനക്ക് അയച്ചത്. നേരത്തെ കേരളത്തിലെ ലാബിൽ പരിശോധിച്ച രണ്ട് സാമ്പിളുകളിൽ ഒരെണ്ണം പോസിറ്റീവ് ആയിരുന്നു. തുടർന്ന് മുൻകരുതൽ നടപടിയായി ഫാമിന്റെ 10 കിലോമീറ്റർ പരിസരം നിരീക്ഷണത്തിൽ ആക്കിയിരുന്നു. എന്നാൽ ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിലാണ് ഇപ്പോൾ പക്ഷിപ്പനി അല്ലെന്ന് സ്‌ഥിരീകരിച്ചത്‌.

Read also : പലസ്‌തീന്‌ രാഷ്‌ട്രീയ പിന്തുണ; അള്‍ജീരിയന്‍ താരം ഒളിംപിക്‌സില്‍ നിന്ന് പിന്‍മാറി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE