ലഖ്‌നൗ: കൂട്ട ബലാത്സംഗത്തിന് ഇരയായി 19കാരി കൊല്ലപ്പെട്ട സംഭവത്തിൽ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി കസേരയിൽ തുടരാൻ ധാർമ്മിക അവകാശമില്ലെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി.
“ഞാൻ പെൺകുട്ടിയുടെ പിതാവിനോട് ഫോണിൽ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് മകൾ മരിച്ചുവെന്ന വിവരം അദ്ദേഹത്തെ അറിയിക്കുന്നത്. അദ്ദേഹം അപ്പോൾ നിലവിളിക്കുന്നത് ഞാൻ കേട്ടു. തന്റെ കുട്ടിക്ക് നീതി ലഭിക്കണമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു. മകളെ അവസാനമായി വീട്ടിലേക്ക് കൊണ്ടുപോകാനും അന്ത്യ കർമ്മങ്ങൾ ചെയ്യാനുമുള്ള അവസരം പോലും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു, ”- പ്രിയങ്ക ഗാന്ധി ട്വീറ്റ് ചെയ്‌തു.
He had just been telling me that all he wanted was justice for his child. Last night he was robbed of the chance to take his daughter home for the last time and perform her last rites. 2/3
— Priyanka Gandhi Vadra (@priyankagandhi) September 30, 2020
ആദിത്യനാഥ് മുഖ്യമന്ത്രി സ്ഥാനം രാജിവക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. “ ഇരയെയും അവളുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനു പകരം, മരണത്തിൽപ്പോലും അവരുടെ മനുഷ്യാവകാശങ്ങൾ നിഷേധിക്കുന്നതിൽ നിങ്ങളുടെ സർക്കാർ പങ്കാളികളായി. മുഖ്യമന്ത്രിയായി തുടരാൻ നിങ്ങൾക്ക് ധാർമ്മിക അവകാശമില്ല, ”- പ്രിയങ്ക ട്വീറ്റ് ചെയ്‌തു.
@myogiadityanath RESIGN
Instead of protecting the victim and her family, your government became complicit in depriving her of every single human right, even in death. You have no moral right to continue as Chief Minister. 3/3
— Priyanka Gandhi Vadra (@priyankagandhi) September 30, 2020
ഈ മാസം 14നാണ് പടിഞ്ഞാറൻ യുപിയിലെ ഹത്രസിൽ നാലുപേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്‌തത്. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ശരീരത്തിലെങ്ങും മുറിവുകളുണ്ടെന്നും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു. ഡെൽഹി സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് പെൺകുട്ടി മരണത്തിന് കീഴടങ്ങിയത്.
Related News: ഹത്രസ് പീഡനം; മൃതദേഹം ബന്ധുക്കൾക്കു വിട്ടു നൽകിയില്ല, സംസ്‌കരിച്ച് പോലീസ്