കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ്; മാളുകളിൽ മാസ്‌ക് വേണ്ടെന്ന് ഖത്തർ

By Team Member, Malabar News
NO More Mask In The Shopping Malls In Qatar
Ajwa Travels

ദോഹ: കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകി ഖത്തർ. ഏപ്രിൽ രണ്ടാം തീയതി മുതലാണ് നിയന്ത്രണങ്ങളിൽ ഇളവുകൾ നിലവിൽ വരുന്നത്. ഇത് പ്രകാരം ഏപ്രിൽ 2 മുതൽ ഷോപ്പിംഗ് മാളുകളിൽ മാസ്‌ക് നിർബന്ധമല്ല. എന്നാൽ മാളുകൾക്കുള്ളിലെ വിൽപന ശാലകളിൽ പ്രവേശിക്കാൻ മാസ്‌ക് നിർബന്ധമാണ്. കൂടാതെ ഉപഭോക്‌താക്കളുമായി നേരിട്ട് ഇടപെടേണ്ടി വരുന്ന ജോലികൾ ചെയ്യുന്നവർ തൊഴിൽ സമയങ്ങളിൽ മാസ്‌ക് ധരിക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

കൂടാതെ രണ്ട് ഡോസ് വാക്‌സിൻ എടുത്തവർക്കും, കോവിഡ് മുക്‌തർക്കും, രോഗങ്ങളെ തുടർന്ന് വാക്‌സിൻ സ്വീകരിക്കാൻ സാധിക്കാത്തവർക്കും അടഞ്ഞ പൊതു സ്‌ഥലങ്ങളിൽ പ്രവേശിക്കാവുന്നതാണ്. എന്നാൽ വാക്‌സിൻ എടുക്കാത്തവർക്കും, ഭാഗികമായി വാക്‌സിൻ എടുത്തവർക്കും ഇവിടങ്ങളിലെ പ്രവേശനത്തിന് 24 മണിക്കൂർ മുൻപെടുത്ത റാപ്പിഡ് ആന്റിജൻ നെഗറ്റീവ് പരിശോധനാ ഫലം നിർബന്ധമാണ്.

വിവാഹ പാർട്ടികൾക്ക് നൽകിയിട്ടുള്ള അനുമതി തുടരുമെന്നും, വീടിന് പുറത്തിറങ്ങുമ്പോൾ മൊബൈൽ ഫോണിൽ ഇഹ്‌തെറാസ് ആക്‌ടീവായിരിക്കണമെന്നും അധികൃതർ അറിയിച്ചു. കോൺഫറൻസുകൾ, ഇവന്റുകൾ, പ്രദർശനങ്ങൾ എന്നിവ നടത്താൻ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Read also: ലിംഗ പരിശോധന ആവശ്യപ്പെട്ടു; ആലുവ പോലീസ് സ്‌റ്റേഷനിൽ ട്രാൻസ്ജെൻഡർ പ്രതിഷേധം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE