പള്ളികളിൽ നാളെ മുതൽ സാമൂഹിക അകലം വേണ്ട; ഖത്തർ

By Team Member, Malabar News
No Social Distancing In Mosques In Qatar From Tomorrow

ദോഹ: രാജ്യത്ത് നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ പ്രാബല്യത്തിൽ വരുന്നതിനാൽ പള്ളികളിൽ സാമൂഹിക അകലം ഇല്ലാതെ പ്രാർഥനയിൽ പങ്കെടുക്കാം. എന്നാൽ എല്ലാവരും നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് അധികൃതർ വ്യക്‌തമാക്കി. കൂടാതെ കുട്ടികൾക്ക് പ്രാർഥനയിൽ പങ്കെടുക്കാമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.

തിരഞ്ഞെടുക്കപ്പെട്ട പള്ളികളിൽ അംഗശുദ്ധി വരുത്തുന്ന ഇടങ്ങളും ടോയ്‌ലറ്റുകളും തുറക്കാനും തീരുമാനമായി. പള്ളികളിൽ പ്രതിദിന പ്രാർഥനകൾക്കായി പ്രവേശിക്കുമ്പോൾ ഇഹ്‌തെറാസ് കാണിക്കേണ്ടെങ്കിലും ജുമുഅ നമസ്‌കാരത്തിന് പ്രവേശിക്കുമ്പോൾ ഇഹ്‌തെറാസിലെ പച്ച ഹെൽത്ത് പ്രൊഫൈൽ സ്‌റ്റാറ്റസ് കാണിക്കണം.

കൂടാതെ നിസ്‌കാര പായ സ്വന്തമായി കൊണ്ടുവരണമെന്നത് നിർബന്ധമല്ലെന്നും, എന്നാൽ പനി, ജലദോഷം, ചുമ എന്നിവയുള്ളവർ പള്ളികളിലേക്കുള്ള വരവ് ഒഴിവാക്കണമെന്നും അധികൃതർ വ്യക്‌തമാക്കി.

Read also: ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി; വടകരയിൽ ബിജെപി പ്രവർത്തകന് പരിക്ക്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE