നോയിഡ വിമാനത്താവളം; നിർമാണം വൈകിയാൽ 10 ലക്ഷം രൂപ പിഴ

By News Desk, Malabar News
Ajwa Travels

നോയിഡ: ഉത്തർപ്രദേശിലെ ജേവാറിൽ നിർമിക്കുന്ന നോയിഡ രാജ്യാന്തര വിമാനത്താവളത്തിന്റെ പണി പറഞ്ഞ സമയത്തിനുള്ളിൽ പൂർത്തിയാക്കിയില്ലെങ്കിൽ പിഴയൊടുക്കണമെന്ന് അറിയിപ്പ്. നിർമാണം വൈകുന്ന ഓരോ ദിവസവും പത്ത് ലക്ഷം രൂപ കരാർ കമ്പനി പിഴ നൽകണം. 2024 സെപ്‌റ്റംബർ 29ന് പണി പൂർത്തിയാക്കി നൽകണമെന്നാണ് ഇപ്പോഴത്തെ അറിയിപ്പ്.

ഈ സമയത്തിനുള്ളിൽ കരാർ കമ്പനി നിർമാണം പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും കെട്ടിവെച്ച ബാങ്ക് ഗ്യാരന്റിയുടെ 0.1 ശതമാനം നൽകാൻ കമ്പനി ബാധ്യസ്‌ഥരാകുമെന്ന് കരാറിൽ പറയുന്നു. കരാറുകാരായ സൂറിച്ച് എജിയും യുപി സർക്കാരും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടു. 100 കോടി രൂപയാണ് ബാങ്ക് ഗ്യാരന്റിയായി കമ്പനി നിക്ഷേപിച്ചിരിക്കുന്നത്.

Also Read: മോഡലുകളുടെ മരണം; സൈജു തങ്കച്ചനെ കസ്‌റ്റഡിയില്‍ വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE