നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പ്രധാനമന്ത്രി ഇന്ന് തറക്കല്ലിടും

By Desk Reporter, Malabar News
PM Modi To Lay Foundation Stone Of Noida International Airport Today
Ajwa Travels

ലഖ്‌നൗ: ഉത്തർപ്രദേശിലെ നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് (എൻഐഎ) പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഡെൽഹിയിലെ ഇന്ദിര ഗാന്ധി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 72 കിമീ അകലെയാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം പണിയുന്നത്. എൻസിആർ മേഖലയിൽ ഉത്തർപ്രദേശിലെ ഗൗതം ബുദ്ധ്‌നഗറിലെ ജെവാറിന് സമീപമാണ് നോയിഡ അന്താരാഷ്‌ട്ര വിമാനത്താവളം യാഥാർഥ്യമാവുക.

യോഗി ആദിത്യനാഥ് സർക്കാരിന്റെ സുപ്രധാന അടിസ്‌ഥാന സൗകര്യ പദ്ധതിയാണ് ഗൗതം ബുദ്ധ്‌നഗർ ജില്ലയിലെ ജെവാറിലെ വിമാനത്താവളം. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മോഡിലാണ് വിമാനത്താവളം വികസിപ്പിക്കുന്നത്. ഉത്തർപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്‌ചാത്തലത്തിലാണ് വിമാനത്താവളത്തിന് തറക്കല്ലിടുന്നത്.

അതേസമയം, യുപിയിലെത്തുന്ന പ്രധാനമന്ത്രി മഹോബയിലും ഝാൻസിയിലും നടക്കുന്ന റാലികളെയും അഭിസംബോധന ചെയ്യും. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം പ്രധാനമന്ത്രി പങ്കെടുക്കുന്ന ആദ്യത്തെ പൊതുപരിപാടിയാണ് ഇത്.

Most Read:  മേഘാലയയിൽ കോൺഗ്രസിന് കനത്ത തിരിച്ചടി; 12 എംഎൽഎമാർ പാർട്ടി വിട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE