കോഴിക്കോട്: ഭൂമിക്കടിയിൽ നടക്കുന്ന സോയിൽ പൈപ്പിങ് (കുഴലീകൃത മണ്ണൊലിപ്പ്) മൂലം ശബ്‌ദം കേൾക്കുന്ന പോലൂർ കോണോട്ട് തെക്കേമാരാത്ത് ബിജുവിന്റെ വീട്ടിൽ ഭൗമ ശാസ്‌ത്ര ഗവേഷണ കേന്ദ്രത്തിന്റെ (സെസ്) വിദഗ്‌ധ സംഘം പരിശോധന നടത്തുന്നു. ബിജുവിന്റെ വീട്ടിലും സമീപ പ്രദേശങ്ങളിലുമാണ് സംഘം പരിശോധന നടത്തുന്നത്.
ഇലക്‌ട്രിക്കൽ റെസിസിറ്റിവിറ്റി പഠനമാണ് സംഘം നടത്തുന്നത്. ശബ്‌ദം അനുഭവപ്പെടുന്ന വീടിന്റെ നാല് ഭാഗങ്ങളിലായാണ് പരിശോധന. 64 ഇലക്‌ട്രോഡുകൾ ഉപയോഗിച്ച് 20 മീറ്റർ ആഴത്തിലേക്ക് വൈദ്യുതി കടത്തിവിട്ട് അടിത്തട്ടിലെ ഘടന മനസിലാക്കി ഇതുവഴി ലഭിക്കുന്ന ചിത്രങ്ങളിലൂടെ ഭൂമിയുടെ ഘടന വിശകലനം ചെയ്‌താണ് നിഗമനത്തിൽ എത്തുക.
അതേസമയം, ബിജുവിന്റെയും സമീപത്തെ രണ്ട് വീട്ടുകാരോടും മാറിത്താമസിക്കാൻ സംഘം നിർദ്ദേശിച്ചിട്ടുണ്ട്. ബിജുവിന്റെ വീട്ടിൽ ശബ്‌ദം കേൾക്കാൻ തുടങ്ങിയിട്ട് മൂന്നാഴ്‌ച്ചയോളമായി. വിദഗ്‌ധ സംഘത്തിന്റെ പരിശോധന ഇന്ന് വൈകിട്ടോടെ പൂർത്തിയാകും. ഒരാഴ്‌ച്ചക്കുളളിൽ പഠന റിപ്പോർട് സമർപ്പിക്കും. ആറംഗ സംഘമാണ് പരിശോധന നടത്തുന്നത്.
Most Read: പിടിവിട്ട് ഇന്ധനവില; ഇന്നും വർധിപ്പിച്ചു