ഇന്ദ്രൻസ് കഥാപാത്രമാകുന്ന ‘നൊണ’; ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തുവിട്ടു

സിനിമയുടെ ചിത്രീകരണം വയനാട്ടിൽ പുരോഗമിക്കുകയാണ്. മിസ്‌റ്റിക്കൽ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജേക്കബ് ഉതുപ്പ് നിർമിക്കുന്ന ചിത്രം, രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നതും രാജേഷ് ഇരുളം തന്നെയാണ്.

By Trainee Reporter, Malabar News
'Nona'; first look poster

ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് ഇരുളം സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘നൊണ’. ചിത്രത്തിന്റെ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടു. സമീപകാലത്ത് ശ്രദ്ധേയമായ നിരവധി ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഇന്ദ്രൻസ്, ‘നൊണ’യിലൂടെ അടുത്ത ഒരു മികച്ച കഥാപാത്രമായാണ് ആരാധകർക്ക് മുന്നിൽ എത്തുന്നത്.

സിനിമയുടെ ചിത്രീകരണം വയനാട്ടിൽ പുരോഗമിക്കുകയാണ്. മിസ്‌റ്റിക്കൽ റോസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ജേക്കബ് ഉതുപ്പ് നിർമിക്കുന്ന ചിത്രം, രാജേഷ് ഇരുളമാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ എഡിറ്റിങ് നിർവഹിക്കുന്നതും രാജേഷ് ഇരുളം തന്നെയാണ്. നാടകരംഗത്ത് നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുള്ള സംവിധായകനാണ് ഇദ്ദേഹം.

അഞ്ചു പ്രാവശ്യം നാടക രചനക്കുള്ള സംഗീത അക്കാദമിയുടെ അവാർഡുകൾ കരസ്‌ഥമാക്കിയ ഹേമന്ത് കുമാറാണ് ഈ ചിത്രത്തിൽ തിരക്കഥ രചിച്ചിരിക്കുന്നത്. അപ്പോത്തിക്കിരി, കൊത്ത് എന്നീ സിനിമകളുടെ തിരക്കഥാകൃത്ത് കൂടിയാണ് ഹേമന്ത് കുമാർ. നാടകരംഗത്തെ രണ്ടു പ്രതിഭാധനൻമാരുടെ സംഗമം കൂടിയെന്നതും ഈ ചിത്രത്തിന്റെ പ്രത്യേകത വർധിപ്പിക്കുന്നു.

മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം നാടകരംഗത്തെ പ്രമുഖരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സിബി അമ്പലപ്പുറത്തിന്റേതാണ് ഗാനങ്ങൾ. സംഗീതം-റെജി ഗോപിനാഥ്‌, പശ്‌ചാത്തല സങ്കേതം-അനിൽ മാള, പോൽ ബത്തേരിയാണ് ഛായാഗ്രാഹകൻ. കലാസംവിധാനം-സുരേഷ് പുൽപള്ളി, സുനിൽ മേച്ചന, കോസ്‌റ്റ്യൂം ഡിസൈനർ-വക്കം മാഹിൻ. മേക്കപ്പ്-ജിജോ കൊടുങ്ങല്ലൂർ, പ്രൊഡക്ഷൻ കൺട്രോളർ-സന്തോഷ് കുട്ടീസ്, വാഴൂർ ജോസ് തുടങ്ങിയവരാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ.

‘ആനന്ദം പരമാനന്ദം’ എന്ന ചിത്രമാണ് ഇന്ദ്രൻസ് പ്രധാന കഥാപാത്രമായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയത്. ഷാഫി സംവിധാനം ചെയ്‌ത ചിത്രത്തിൽ ഷറഫുദ്ധീൻ നായകനായി. തിങ്കളാഴ്‌ച നിശ്‌ചയം ഫെയിം അനഘ നാരായണൻ നായികയായി. എം സിന്ധുരാജിന്റെ തിരക്കഥയിൽ ഒരുങ്ങിയ ചിത്രം ഫാന്റസിയുടെ അകമ്പടിയോടെയുള്ള ഫാമിലി ഹ്യൂമറാണ്.

Most Read: ബിജെപി നിർവാഹക സമിതി യോഗത്തിന് ഇന്ന് ഡെൽഹിയിൽ തുടക്കം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE