കസ്‌റ്റംസിന് നിയമസഭയുടെ നോട്ടീസ്

By Desk Reporter, Malabar News
Niyamasabha
Ajwa Travels

തിരുവനന്തപുരം: സഭയെ അവഹേളിച്ചു എന്ന് ചൂണ്ടിക്കാട്ടി കസ്‌റ്റംസിന് നോട്ടീസ് അയച്ച് നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റി. ചട്ടലംഘനം ശ്രദ്ധയിൽ പെടുത്തിയപ്പോൾ കസ്‌റ്റംസ് നിയമസഭക്ക് നൽകിയ മറുപടി സഭയെ അവഹേളിക്കുന്നതാണ് എന്ന് നോട്ടീസിൽ പറയുന്നു. മറുപടി മാദ്ധ്യമങ്ങൾക്ക് ചോർത്തി നൽകിയതും സഭയെ അവഹേളിക്കുന്നതാണ് എന്നും നോട്ടീസിൽ പറയുന്നുണ്ട്.

രാജു എബ്രഹാം നൽകിയ കത്തിന്റെ അടിസ്‌ഥാനത്തിലാണ് നിയമസഭാ എത്തിക്‌സ് ആന്റ് പ്രിവിലേജ് കമ്മിറ്റിയുടെ നടപടി. സ്‌പീക്കറുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിക്ക് കസ്‌റ്റംസ്‌ നോട്ടീസ് നൽകിയിരുന്നു. ആദ്യം നൽകിയ നോട്ടീസിലെ ചട്ടലംഘനം നിയമസഭാ സെക്രട്ടറിയേറ്റ് കസ്‌റ്റംസിന്റെ ശ്രദ്ധയിൽ പെടുത്തി. ഇതിന് നൽകിയ മറുപടിയാണ് വീണ്ടും നോട്ടീസ് നൽകാൻ ഇടയാക്കിയത്. സഭാ ചട്ടങ്ങളെ കസ്‌റ്റംസ്‌ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് നോട്ടീസില്‍ പറയുന്നു.

Also Read:  അട്ടിമറിക്ക് ശ്രമം; എറണാകുളത്ത് സിപിഎം- ട്വന്റി 20 രഹസ്യ ധാരണയെന്ന് പിടി തോമസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE