ഐഷ സുൽത്താനക്ക് ക്വാറന്റെയ്ൻ ലംഘനം ചൂണ്ടിക്കാട്ടി നോട്ടീസ്

By Team Member, Malabar News
aisha sulthana
ഐഷ സുൽത്താന
Ajwa Travels

കവരത്തി : ക്വാറന്റെയ്ൻ നിയന്ത്രണങ്ങൾ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി സംവിധായിക ഐഷ സുൽത്താനക്ക് നോട്ടീസ്. ലക്ഷദ്വീപ് കളക്‌ടറാണ് നോട്ടീസ് നൽകിയത്. ചോദ്യം ചെയ്യലിനായി ദ്വീപിൽ എത്താൻ നൽകിയ ഇളവുകൾ ഐഷ സുൽത്താന ലംഘിച്ചുവെന്നാണ് നോട്ടീസിൽ വ്യക്‌തമാക്കുന്നത്‌.

ദ്വീപിൽ എത്തിയ ഐഷ കോവിഡ് രോഗികളെ പാർപ്പിച്ച സ്‌ഥലങ്ങൾ സന്ദർശിച്ചെന്നും, പുറത്ത് നിന്നെത്തി ദ്വീപ് നിവാസികളുമായി ഇടപഴകിയെന്നും നോട്ടിസിൽ വ്യക്‌തമാക്കുന്നുണ്ട്. കൂടാതെ ക്വാറന്റെയ്ൻ ലംഘനം തുടർന്നാൽ കേസെടുക്കുമെന്നും നോട്ടീസിൽ കളക്‌ടർ മുന്നറിയിപ്പ് നൽകി.

രാജ്യദ്രോഹക്കേസിൽ ചോദ്യം ചെയ്യലിനായാണ് ഐഷ സുൽത്താന ലക്ഷദ്വീപിൽ എത്തിയത്. നിലവിൽ ഐഷയുടെ അറസ്‌റ്റ് ഉടൻ ഉണ്ടായേക്കില്ലെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. ഐഷയെ തൽക്കാലം അറസ്‌റ്റ് ചെയ്യേണ്ടെന്ന് പോലീസിന് നിയമോപദേശം ലഭിച്ചു. വ്യാഴാഴ്‌ച ചോദ്യം ചെയ്‌ത ശേഷം ഇവരെ വിട്ടയക്കും. തെളിവ് ശേഖരണത്തിന് ശേഷം ഐഷയെ വീണ്ടും വിളിപ്പിക്കാനാണ് തീരുമാനം.

Read also : മുട്ടിൽ മരംമുറി കേസ്; പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE