സ്വകാര്യ ബസിൽ യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദർശനം; പ്രതി പിടിയിൽ

By Trainee Reporter, Malabar News
Nudity display on passenger in private bus
Ajwa Travels

കണ്ണൂർ: ചെറുപുഴ ബസ്‌ സ്‌റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ വെച്ച് യാത്രക്കാരിക്ക് നേരെ നഗ്‌നതാ പ്രദർശനം നടത്തിയയാൾ പിടിയിൽ. ചിറ്റാരിക്കൽ നല്ലോംപുഴ സ്വദേശി നിരപ്പേൽ ബിനുവിനെയാണ് ചെറുപുഴ പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. സംഭവത്തിന് ശേഷം ഒളിവിൽ പോയ ഇയാളെ ഇന്ന് പുലർച്ചെയാണ് പോലീസ് കസ്‌റ്റഡിയിൽ എടുത്തത്.

ചെറുപുഴയിൽ നിന്ന് തളിപ്പറമ്പിലേക്ക് പോകാൻ സ്‌റ്റാൻഡിൽ നിർത്തിയിട്ട സ്വകാര്യ ബസിൽ നിന്നാണ് യുവതിക്ക് ദുരനുഭവം ഉണ്ടായത്. യുവതി ബസിൽ കയറിയപ്പോൾ ഇയാൾ മാത്രമായിരുന്നു യാത്രക്കാരനായി ബസിൽ ഉണ്ടായിരുന്നത്. പിന്നീട് യുവതിയുടെ സമീപത്തെ സീറ്റിൽ വന്നിരുന്ന പ്രതി യാത്രക്കാരിയുടെ ശ്രദ്ധ തന്നിലേക്ക് തിരിച്ചാണ് നഗ്‌നതാ പ്രദർശനം നടത്തിയത്.

എന്നാൽ, മറ്റു ആളുകൾ ബസിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഇയാൾ ഇറങ്ങിപ്പോയെന്നാണ് വിവരം. സംഭവത്തിന്റെ ദൃശ്യങ്ങൾ അടക്കം യുവതി സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചതോടെയാണ് വിഷയം പുറംലോകം അറിയുന്നത്. മൊബൈൽ ദൃശ്യങ്ങളുടെ അടിസ്‌ഥാനത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.

Most Read: മണിപ്പൂർ സംഘർഷം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് അമിത് ഷാ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE