തിരുവനന്തപുരം: ശ്രീചിത്ര മാനേജ്‌മെന്റിനെതിരെ നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്ന് ധര്‍ണ നടത്തും. വൈകീട്ട് മൂന്നേ കാലിന് ആശുപത്രി പ്രധാന ഗേറ്റിലാണ് സമരം. 16ഓളം അവകാശങ്ങള്‍ ഉന്നയിച്ചാണ് സംഘടന സമരം നടത്തുന്നത്.
നഴ്‌സിങ് ഓഫിസര്‍മാരുടെ ക്ഷാമം പരിഹരിച്ച് രോഗീപരിചരണം മെച്ചപ്പെടുത്തുക, ചട്ടപ്രകാരമുള്ള നഴ്‌സ്-രോഗി അനുപാതം പാലിക്കുക, അസി. നഴ്‌സിങ് സൂപ്രണ്ടിനെതിരെയുള്ള ഏകപക്ഷീയ നടപടി പിന്‍വലിക്കുക, ചേഞ്ചിംഗ് റൂം അനുവദിക്കുക, നിയമപ്രകാരമുള്ള ചൈല്‍ഡ് കെയര്‍ ലീവ് അനുവദിക്കുക, ശമ്പളത്തോടെയുള്ള സ്‌റ്റഡീ ലീവ് അനുവദിക്കുക, ഹയര്‍ ഡിഗ്രി അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ മുന്നോട്ടുവെച്ചാണ് സമരം നടത്തുന്നത്.
Most Read: ജയലളിതയുടെ മരണം; അന്വേഷണ കമ്മീഷൻ വിപുലീകരിക്കാൻ തയ്യാറെന്ന് തമിഴ്‌നാട്