തിരുവനന്തപുരം : ഓക്‌സിജൻ ലഭിക്കാഞ്ഞതിനെ തുടർന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിൽ മുൻകൂട്ടി നിശ്‌ചയിച്ചിരുന്ന ശസ്‍ത്രക്രിയകൾ മാറ്റിവച്ചു. ആശുപത്രിയിലേക്ക് ഓക്‌സിജൻ വിതരണം ചെയ്‌തിരുന്ന 3 കമ്പനികൾ കൃത്യസമയത്ത് ഓക്‌സിജൻ നൽകാഞ്ഞതോടെയാണ് ക്ഷാമം നേരിട്ടതെന്ന് ആശുപത്രി അധികൃതർ വ്യക്‌തമാക്കി. തുടർന്ന് ഇക്കാര്യം ജില്ലാ കളക്‌ടറെ അറിയിച്ചു.
നിലവിൽ ഐഎസ്ആർഒയിൽ നിന്നുൾപ്പടെ 40 സിലിണ്ടർ ഓക്‌സിജൻ എത്തിച്ചതിന് ശേഷം അടിയന്തിര ശസ്‍ത്രക്രിയകൾ ആശുപത്രിയിൽ ആരംഭിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം 55 സിലിണ്ടർ ഓക്‌സിജൻ കൂടി എത്തുമെന്നാണ് ആശുപത്രി അധികൃതർ വ്യക്‌തമാക്കുന്നത്.
നിലവിൽ കോവിഡ് ചികിൽസ ലഭ്യമാക്കുന്ന ആശുപത്രിയല്ല ശ്രീചിത്ര മെഡിക്കൽ സെന്റർ. എന്നാൽ സംസ്‌ഥാനത്തെ സര്‍ക്കാര്‍ മേഖലയിലെ കോവിഡ് ചികില്‍സക്കായി മാറ്റിയ ഐസിയുകളും വെന്റിലേറ്ററുകളും, സ്വകാര്യ മേഖലയിൽ കോവിഡ് ചികിൽസക്കായി മാറ്റിയ 85 ശതമാനത്തിലേറെ കിടക്കകളും നിറഞ്ഞ സ്‌ഥിതിയാണ് നിലവിലുള്ളത്. ഈ സാഹചര്യത്തിൽ രോഗവ്യാപനം ഇനിയും ഉയർന്നാൽ തീവ്ര പരിചരണ വിഭാഗം പ്രതിസന്ധിയിലാകുമെന്ന ആശങ്കയിലാണ് ആരോഗ്യ പ്രവർത്തകർ.
Read also : വാക്‌സിൻ ഒരു തുള്ളി പോലും പാഴാക്കാതെ കേരളം; അഭിനന്ദിച്ച് പ്രധാനമന്ത്രി