ശ്രീചിത്ര ആശുപത്രിയിൽ 7 രോഗികൾക്ക് കോവിഡ്; ശസ്‍ത്രക്രിയ വിഭാഗം അടച്ചു

By Team Member, Malabar News
sreechithra
Ajwa Travels

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ശ്രീചിത്ര ആശുപത്രിയിൽ കോവിഡ് വ്യാപനം. ഇവിടെ ശസ്‍ത്രക്രിയക്ക് പ്രവേശിപ്പിച്ച 7 രോഗികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിലെ ഹൃദയ ശസ്‍ത്രക്രിയ വിഭാഗം അടച്ചു. ശസ്‍ത്രക്രിയക്ക് പ്രവേശിപ്പിച്ച 7 രോഗികൾക്കാണ് കൂട്ടത്തോടെ കോവിഡ് രോഗബാധ ഉണ്ടായത്.

7 രോഗികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചതിന് ഒപ്പം തന്നെ രണ്ട് ജീവനക്കാര്‍ക്കും കോവിഡ് സ്‌ഥിരീകരിച്ചു. അതേസമയം തന്നെ ന്യൂറോ സര്‍ജറി വിഭാഗത്തില്‍ അടിയന്തര ശസ്‍ത്രക്രിയകള്‍ മാത്രം നടത്താനാണ് നിലവിലത്തെ തീരുമാനം. കോവിഡ് രണ്ടാം വ്യാപനം രൂക്ഷമായതോടെ, സംസ്‌ഥാനത്തെ ആശുപത്രികളിലും പ്രതിസന്ധി രൂക്ഷമാവുകയാണ്. തീവ്രപരിചരണ വിഭാഗങ്ങളിൽ കിടക്കകൾ സജ്‌ജമാക്കാനുള്ള തീവ്രശ്രമത്തിലാണ് സംസ്‌ഥാന ആരോഗ്യവകുപ്പ്.

നിലവിൽ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. കഴിഞ്ഞ ദിവസം മാത്രം സംസ്‌ഥാനത്ത് 18,257 പേർക്കാണ് രോഗബാധ ഉണ്ടായത്. ഇതോടെ സംസ്‌ഥാന സർക്കാർ കർശന നിയന്ത്രണങ്ങളാണ് സംസ്‌ഥാനത്ത് കൊണ്ട് വരുന്നത്. പാലക്കാട് വാളയാര്‍ അതിര്‍ത്തിയില്‍ സംസ്‌ഥാന സര്‍ക്കാര്‍ പരിശോധന തുടങ്ങിയിട്ടുണ്ട്. ഇതര സംസ്‌ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങള്‍ വാളയാറില്‍ പോലീസ് പരിശോധിക്കും. കൂടാതെ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്‌റ്റര്‍ ചെയ്‌തവര്‍ക്ക് മാത്രമാണ് പ്രവേശനത്തിന് അനുമതിയുള്ളത്.

Read also : കോവിഡ് വ്യാപനം; ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തി ഹോങ്കോങ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE