ന്യൂഡെൽഹി: ഒഡീഷ ട്രെയിൻ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ വിമാനക്കമ്പനികൾക്ക് കർശന നിർദ്ദേശവുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ഭുവനേശ്വറിൽ നിന്നും, ഭുവനേശ്വറിലേക്കുമുള്ള വിമാന സർവീസുകളിൽ യാത്രാ നിരക്ക് കൂട്ടരുതെന്നാണ് നിർദ്ദേശം. യാത്രാ നിരക്ക് അസാധാരണമായി വർധിക്കാതിരിക്കാൻ നടപടി എടുക്കണമെന്നാണ് കമ്പനികൾക്കുള്ള നിർദ്ദേശം.
ഒഡീഷ ട്രെയിൻ അപകടം മൂലമുണ്ടാകുന്ന യാത്ര റദ്ദാക്കൽ, യാത്ര മാറ്റിവെക്കൽ എന്നിവയ്‌ക്ക് യാത്രക്കാരുടെ പക്കൽനിന്നും പിഴ ഈടാക്കരുതെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. അതേസമയം, ഒഡീഷ ട്രെയിൻ അപകടത്തിൽ മരണസംഖ്യ 288 ആയി. ആയിരത്തിലേറെ പേർക്ക് പരിക്കുണ്ട്. ഇവരിൽ 56 പേരുടെ നില ഗുരുതരമാണെന്ന് റെയിൽവേ അറിയിക്കുന്നു. ഇന്ന് ഉച്ചയോടെയാണ് രക്ഷാപ്രവർത്തനം പൂർത്തിയായത്.
Most Read: സംസ്‌ഥാനത്തെ സ്വകാര്യ ബസ് സമരം മാറ്റിവെച്ചു