തിരുവനന്തപുരം: സംസ്‌ഥാനത്ത് ഈ മാസം ഏഴാം തീയതി മുതൽ നടത്താൻ നിശ്‌ചയിച്ചിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. മുഖ്യമന്ത്രി വിദേശത്ത് നിന്ന് തിരിച്ചുവന്നതിന് ശേഷം തുടർനടപടികൾ സ്വീകരിക്കും. പെർമിറ്റ് പ്രശ്‌നം കോടതിയുടെ പരിഗണനയിൽ ആയതിനാലും, വിദ്യാർഥി കൺസെഷൻ റിപ്പോർട് ജൂൺ 15ന് ശേഷം മാത്രമേ സർക്കാരിന് ലഭിക്കുകയുളളൂ എന്നതിനാലുമാണ് സമരം മാറ്റിവെച്ചതെന്ന് ബസുടമകൾ അറിയിച്ചു.
വിദ്യാർഥികളുടെ ബസ് ചാർജ് മിനിമം 5 രൂപയാക്കി ഉയർത്തുക, വിദ്യാർഥികളുടെ സൗജന്യ യാത്രക്ക് പ്രായപരിധി നിശ്‌ചയിക്കുക, നിലവിൽ സർവീസ് നടത്തുന്ന എല്ലാ സ്വകാര്യ ബസുകളുടെയും പെർമിറ്റ് അതേപടി നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സ്വകാര്യ ബസ് ഉടമകൾ ജൂൺ ഏഴ് മുതൽ അനിശ്‌ചിതകാല സമരത്തിലേക്ക് കടക്കാൻ തീരുമാനിച്ചത്.
Most Read: സംവിധായകൻ രാജസേനൻ ബിജെപി വിടുന്നു; സിപിഎം പ്രവേശനം ഇന്ന്