താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിച്ച് ഒമാൻ

By Trainee Reporter, Malabar News
Representational image
Ajwa Travels

മസ്‌ക്കറ്റ്: താൽകാലിക തൊഴിൽ പെർമിറ്റുകൾ അനുവദിക്കുന്നത് സംബന്ധിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി ഒമാൻ. 4, 6, 9 എന്നീ കാലയളവുകളിലേക്കാണ് താൽകാലിക പെർമിറ്റ് അവതരിപ്പിക്കുക. വിദേശ തൊഴിലാളികളെ ജോലിക്ക് എടുക്കേണ്ടത് അത്യാവശ്യമായ സാഹചര്യത്തിൽ മാത്രമാണ് ഇതിന് അനുമതി നൽകുക.

ഉയർന്ന തസ്‌തികകളിലേക്കുള്ള താൽകാലിക തൊഴിൽ പെർമിറ്റുകൾക്ക് 4 മാസത്തേക്ക് 336 റിയാലും 6 മാസത്തേക്ക് 502 റിയാലും 9 മാസത്തേക്ക് 752 റിയാലും നൽകണം. മിഡിൽ തസ്‌തികകളിൽ 4 മാസത്തേക്ക് 169 റിയാലും 6 മാസത്തേക്ക് 252 റിയാലും 9 മാസത്തേക്ക് 377 റിയാലും നൽകണം. ടെക്‌നിക്കൽ, സ്‌പെഷ്യലൈസ്‌ഡ്‌ തസ്‌തികകളിൽ 4 മാസത്തേക്ക് 101 റിയാൽ, 6 മാസത്തേക്ക് 151 റിയാൽ, 9 മാസത്തേക്ക് 226 റിയാൽ എന്നിങ്ങനെയാണ് നിരക്കുകൾ.

തൊഴിൽ പെർമിറ്റ് ഫീസ് വർധനവിന്റെ വിശദ വിവരങ്ങളും തൊഴിൽ മന്ത്രാലയം പുറത്തുവിട്ട ഉത്തരവിലുണ്ട്. എന്നാൽ ഈ രണ്ട് തീരുമാനങ്ങളും 3 മാസങ്ങൾക്ക് ശേഷമാകും പ്രാബല്യത്തിൽ വരിക.

Read also: തോട്ടത്തിൽ ടെക്‌സ്‌റ്റൈൽസ്​ ഉടമ ‘തോട്ടത്തിൽ റഷീദ്’ നിര്യാതനായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE