കശ്‌മീരിലും കുതിരക്കച്ചവടം; ബിജെപിക്കെതിരെ ഒമര്‍ അബ്‌ദുള്ള

By Syndicated , Malabar News
bjp in kashmir ddc

ശ്രീനഗര്‍: കശ്‌മീരിലും ബിജെപി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നതായി നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുള്ള. കശ്‌മീര്‍  ജില്ലാ വികസന കൗണ്‍സില്‍ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ തങ്ങളുടെ പാര്‍ട്ടിയില്‍ നിന്ന് വിജയിച്ചവരെ ഭരണത്തിന്റെ സ്വാധീനം ചെലുത്തി വലയിലാക്കാന്‍ ബിജെപിയും അപ്‍നി പാര്‍ട്ടിയും ശ്രമിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

‘ഞങ്ങളുടെ പാര്‍ട്ടി സ്‌ഥാനാര്‍ഥിയായി മല്‍സരിച്ചയാളുടെ ബന്ധുവിനെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പാര്‍ട്ടി മാറുമെന്ന് ഞങ്ങളുടെ നേതാവ് പറഞ്ഞാല്‍ മാത്രമെ അവരെ മോചിപ്പിക്കൂ എന്നാണ് ഉദ്യോഗസ്‌ഥര്‍ പറയുന്നത്’, ഒമര്‍ പറഞ്ഞു.

ബിജെപിക്കായി കുതിരക്കച്ചവടത്തിന് ശ്രമിക്കുന്നത് ഉദ്യോഗസ്‌ഥര്‍ തന്നെയെന്നും അദ്ദേഹം ആരോപിച്ചു. കശ്‌മീര്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ 110 സീറ്റ് നേടിയ  ഗുപ്കാര്‍ സഖ്യമാണ് വിജയിച്ചത്. നാഷണല്‍ കോണ്‍ഫറന്‍സ് 67 സീറ്റും പിഡിപി 27 സീറ്റും നേടി. സഖ്യത്തിന്റെ ഭാഗമായി മല്‍സരിച്ച സിപിഐഎം 5 സീറ്റിലും ജയിച്ചു. 75 സീറ്റ് നേടിയ ബിജെപിയാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി.

Read also: രക്‌ത സമ്മര്‍ദ്ദത്തിലെ വ്യതിയാനം; രജനികാന്തിന്റെ ആരോഗ്യ സ്‌ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE