രക്‌ത സമ്മര്‍ദ്ദത്തിലെ വ്യതിയാനം; രജനികാന്തിന്റെ ആരോഗ്യ സ്‌ഥിതിയില്‍ ആശങ്ക വേണ്ടെന്ന് ആശുപത്രി അധികൃതര്‍

By Team Member, Malabar News
Malabarnews_rajinikanth
രജനികാന്ത്
Ajwa Travels

ഹൈദരാബാദ് : രക്‌തസമ്മര്‍ദ്ദത്തില്‍ ഉണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന തമിഴ് താരം രജനികാന്തിന്റെ രക്തസമ്മര്‍ദ്ദം സാധാരണ നിലയിലായില്ലെങ്കിലും ആരോഗ്യ സ്‌ഥിതിയില്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് അധികൃതര്‍ വ്യക്‌തമാക്കി. ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയിലാണ് രജനികാന്ത് ചികില്‍സയില്‍ കഴിയുന്നത്. രക്‌തസമ്മര്‍ദ്ദം സാധാരണ നിലയിലാകുന്നതോടെ ആശുപത്രി വിടുമെന്നാണ് അധികൃതര്‍ ഇപ്പോള്‍ വ്യക്‌തമാക്കുന്നത്.

താരത്തിന് ഇന്ന് നടത്തിയ പരിശോധനയുടെ ഫലങ്ങള്‍ വൈകുന്നേരത്തോടെ വരുന്നത് പരിഗണിച്ചായിരിക്കും ഡിസ്‌ചാര്‍ജുമായി ബന്ധപ്പെട്ട തീരുമാനങ്ങള്‍ എടുക്കുക. ക്രിസ്‌മസ്‌ ദിനത്തില്‍ രാവിലെയാണ് രക്‌തസമ്മര്‍ദ്ദത്തില്‍ വ്യതിയാനം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് രജനികാന്തിനെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന് പൂര്‍ണ വിശ്രമം ആവശ്യമാണെന്നും, അതിനാല്‍ തന്നെ സന്ദര്‍ശകര്‍ക്ക് അനുമതി നല്‍കില്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്‌തമാക്കിയിട്ടുണ്ട്.

Read also : പ്രധാനമന്ത്രി സത്യങ്ങള്‍ വളച്ചൊടിക്കുന്നു; മമതാ ബാനര്‍ജി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE