വിദേശ സമ്പർക്കം ഇല്ലാത്തവർക്കും ഒമൈക്രോൺ; സംസ്‌ഥാനത്ത് ജാഗ്രത നിർദ്ദേശം

By Team Member, Malabar News
Omicron cases increased and Community Spread Alert In Kerala
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത് വിദേശ സമ്പർക്കമില്ലാത്ത 2 പേർക്ക് കൂടി ഒമൈക്രോൺ സ്‌ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതി ഉയരുന്നു. ഇതോടെ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കൂടാതെ രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം 100 കടന്ന സംസ്‌ഥാനങ്ങളുടെ പട്ടികയിൽ കേരളവും എത്തിയിട്ടുണ്ട്.

കേരളത്തിൽ ഇതുവരെ ഒമൈക്രോൺ സ്‌ഥിരീകരിച്ച ആകെ ആളുകളുടെ എണ്ണം 107 ആയി ഉയർന്നിട്ടുണ്ട്. കേരളത്തിന് പുറമേ മഹാരാഷ്‌ട്ര, ഡെൽഹി എന്നീ സംസ്‌ഥാനങ്ങളിലാണ് നിലവിൽ ഒമൈക്രോൺ ബാധിതരുടെ എണ്ണം 100 കടന്നത്. കേരളത്തിൽ ഇതുവരെ ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്ന 52 പേർക്കും, ഹൈ റിസ്‌ക് രാജ്യങ്ങളിൽ നിന്ന് വന്ന 41 പേർക്കും, സമ്പർക്കത്തിലൂടെ 14 പേർക്കുമാണ് ഒമൈക്രോൺ ബാധിച്ചത്.

സമ്പർക്കത്തിലൂടെ സ്‌ഥിരീകരിച്ചവരിൽ 2 പേർക്കാണ് വിദേശ സമ്പർക്കം ഇല്ലാത്തത്. രോഗബാധിതർ തിരിച്ചറിയാനായി ആന്റിജൻ പരിശോധനകൾ നടത്തണമെന്നും, രോഗബാധിതർ ക്വാറന്റെയ്‌നിൽ പ്രവേശിപ്പിക്കണമെന്നും വിദഗ്‌ധർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മാത്രമേ ഒമൈക്രോൺ വ്യാപനം നിയന്ത്രിക്കാൻ കഴിയൂ എന്നാണ് വ്യക്‌തമാക്കുന്നത്‌. അതേസമയം സംസ്‌ഥാനത്ത് ഒമൈക്രോൺ സ്‌ഥിരീകരിച്ചവരിൽ ഏറെപ്പേരും ലോ റിസ്‌ക് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്.

Read also: രഞ്‌ജിത്ത് വധകേസ്; രണ്ട് പ്രതികള്‍ കൂടി കസ്‌റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE