ഒമൈക്രോൺ: കേരളത്തിൽ അതിജാഗ്രത, 7 ദിവസം നിർബന്ധിത ക്വാറന്റെയ്‌ൻ

By News Desk, Malabar News
New covid variant kerala
Representational Image

തിരുവനന്തപുരം: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ വിവിധ രാജ്യങ്ങളിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളത്തിലും അതീവ ജാഗ്രത. തിങ്കളാഴ്‌ച വിദഗ്‌ധ സമിതി യോഗം ചേർന്ന് സ്‌ഥിതിഗതികൾ വിലയിരുത്തും. വാക്‌സിനേഷൻ വേഗത്തിലാക്കണമെന്നാണ് വിദഗ്‌ധരുടെ നിർദ്ദേശം.

ഒമൈക്രോണിനെതിരെ മുന്നൊരുക്കങ്ങൾ ശക്‌തമാക്കുകയാണ് സർക്കാർ. വിദേശത്ത് നിന്നെത്തുന്നവർക്ക് ഏഴ് ദിവസം കർശന ക്വാറന്റെയ്‌ൻ ഏർപ്പെടുത്തിയിട്ടുണ്ട്. ഇവർ കോവിഡ് പോസിറ്റീവായാൽ ജനിതക ശ്രേണീകരണത്തിനു സാമ്പിൾ അയയ്‌ക്കണമെന്ന കേന്ദ്ര നിർദ്ദേശവും സംസ്‌ഥാനത്തിന് ലഭിച്ചു. വിദേശത്ത് നിന്ന് പുറപ്പെടും മുൻപും സംസ്‌ഥാനത്ത്‌ എത്തിക്കഴിഞ്ഞും ആർടിപിസിആർ പരിശോധന നിർബന്ധമാണ്.

കേരളത്തിൽ കോവിഡ് വാക്‌സിനേഷന് അർഹതയുള്ള ജനസംഖ്യയുടെ 96 ശതമാനം പേർ ആദ്യഡോസും 63 ശതമാനം പേർ രണ്ടാം ഡോസും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, രണ്ടാം ഡോസ് എടുക്കാത്ത 14 ലക്ഷം പേർ ഉണ്ടെന്നത് ആശങ്കയാണ്. മൂന്ന് മാസത്തോളമായി രാജ്യത്ത് ഏറ്റവും കൂടുതൽ പ്രതിദിന കോവിഡ് രോഗികളും മരണവും സംസ്‌ഥാനത്താണ്.

അതേസമയം, ഡിസംബർ 15 മുതൽ രാജ്യാന്തര വിമാന സർവീസുകൾ സാധാരണ നിലയിലാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി നിർദ്ദേശം നൽകി. വിദേശത്തുനിന്ന് ഇന്ത്യയിലെത്തുന്നവരിൽ 5 വയസിന് മുകളിലുള്ള എല്ലാ യാത്രക്കാരും 72 മണിക്കൂർ മുൻപ് ആർടിപിസിആർ പരിശോധന നടത്തണമെന്നും എയർ സുവിധ പോർട്ടലിൽ സത്യവാങ്‌മൂലം നൽകണമെന്നും കേന്ദ്ര നിർദ്ദേശമുണ്ട്.

ഇവർ സംസ്‌ഥാനത്തെ വിമാനത്താവളങ്ങളിൽ വീണ്ടും ആർടിപിസിആർ പരിശോധന നടത്തണമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്വാറന്റെയ്‌ൻ തീരുമ്പോഴും ആർടിപിസിആർ പരിശോധന നടത്തണം. പുതിയ വകഭേദം കേരളത്തിൽ ഇതുവരെ റിപ്പോർട് ചെയ്‌തിട്ടില്ലെങ്കിലും വിദേശത്തുനിന്ന് കൂടുതൽ പേർ എത്തുന്ന സാഹചര്യത്തിൽ അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

Also Read: സ്‌ത്രീകൾ കരുത്തോടെ പോരാടണം; ആത്‍മഹത്യ ദൗർഭാഗ്യകരമെന്ന് ഗവർണർ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE