18-45 വരെ പ്രായമുള്ളവർക്ക് ഓൺ-സൈറ്റ് രജിസ്‌ട്രേഷൻ; നടപടി വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാൻ

By Team Member, Malabar News
Ajwa Travels

ന്യൂഡെൽഹി : വാക്‌സിൻ പാഴാകുന്നത് ഒഴിവാക്കാനായി 18 മുതൽ 45 വയസ് വരെ പ്രായമുള്ളവരുടെ വാക്‌സിനേഷനിൽ സ്‌പോട്ട് രജിസ്‌ട്രേഷന്‍(ഓൺ-സൈറ്റ് രജിസ്‌ട്രേഷൻ) അനുവദിക്കുമെന്ന് കേന്ദ്രസർക്കാർ. ഈ പ്രായപരിധിയിലുള്ള കുറച്ച് ആളുകൾക്ക് വീതമാണ് സര്‍ക്കാര്‍ വാക്‌സിനേഷന്‍ സെന്ററുകളില്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ അനുവദിക്കുന്നത്. ഇത് സംബന്ധിച്ച വിജ്‌ഞാപനം സർക്കാർ പുറത്തിറക്കി.

ഓണ്‍ലൈനില്‍ അപേക്ഷിച്ചവര്‍ എത്താതിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിക്കാത്തതോ, പാഴായിപ്പോകാന്‍ ഇടയുള്ളതോ ആയ വാക്‌സിന്‍ ഡോസ്, ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ വഴി നല്‍കാമെന്നാണ് വിജ്‌ഞാപനത്തില്‍ പറയുന്നത്. കൂടാതെ സർക്കാർ ആശുപത്രികളിൽ മാത്രമായിരിക്കും ഈ സൗകര്യം ഉണ്ടാകുകയെന്നും വിജ്‌ഞാപനത്തിൽ വ്യക്‌തമാക്കുന്നുണ്ട്.

ഇന്റര്‍നെറ്റ്, സ്‌മാര്‍ട്ട്‌ഫോണ്‍ എന്നിവ ഉപയോഗിക്കാത്ത ആളുകൾക്കായിരിക്കും സ്‌പോട്ട് രജിസ്ട്രേഷനിൽ മുന്‍ഗണന നല്‍കുക. അതേസമയം ഓണ്‍-സൈറ്റ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച അന്തിമ തീരുമാനം അതാത് സംസ്‌ഥാന സര്‍ക്കാരുകള്‍ക്ക് സ്വീകരിക്കാമെന്നും കേന്ദ്രം കൂട്ടിച്ചേർത്തു.

Read also : ബാർജ് ദുരന്തം; മുഴുവൻ പേരെയും കണ്ടെത്തി; ആകെ 86 മരണം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE