മൂന്നാം ദിവസവും രോഗികളുടെ എണ്ണം നാല് ലക്ഷം കടന്നു; 4,187 മരണം

By News Desk, Malabar News
Covid-india
Represnetational Image
Ajwa Travels

ന്യൂഡെൽഹി: രാജ്യത്തെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഇന്നും നാല് ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 4,01,522 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്‌തു. തുടർച്ചയായ മൂന്നാം ദിവസമാണ് രോഗികളുടെ എണ്ണം നാല് ലക്ഷത്തിന് മുകളിൽ തുടരുന്നത്. ഇതുവരെ 21,892,676 പേർക്കാണ് കോവിഡ് സ്‌ഥിരീകരിച്ചത്‌. ഇതിൽ 17,930,960 പേർ രോഗമുക്‌തി നേടി. 24 മണിക്കൂറിനിടെ 4,187 മരണം കൂടി റിപ്പോർട് ചെയ്‌തതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 238,270 ആയി ഉയർന്നു.

ഭീതിയേറിയ രണ്ടാം തരംഗത്തെ പ്രതിരോധിക്കാൻ കേരളമടക്കം പതിനൊന്ന് സംസ്‌ഥാനങ്ങളിൽ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. ഡെൽഹി, ഹരിയാന, ഒഡീഷ, ഉത്തരാഖണ്ഡ്, പശ്‌ചിമ ബംഗാൾ, ആന്ധ്രാപ്രദേശ്, ബീഹാർ, ഉത്തർപ്രദേശ് എന്നിവയാണ് മറ്റ് സംസ്‌ഥാനങ്ങൾ. ബാക്കിയുളള സംസ്‌ഥാനങ്ങളിൽ ഭാഗികമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: കോവിഡ്; കേരളത്തിലെ സാഹചര്യം അതീവ ഗുരുതരമെന്ന് കേന്ദ്ര സമിതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE