പിങ്ക് കാർഡുകൾക്കുള്ള ഓണക്കിറ്റ് വിതരണം നാളെ മുതൽ

By Desk Reporter, Malabar News
Onam Kit_2020 Aug 19
Ajwa Travels

പിഎച്ച്എച്ച് (പിങ്ക്) റേഷൻ കാർഡുകൾക്കുള്ള അത്യാവശ്യ സാധനങ്ങളടങ്ങിയ ഓണക്കിറ്റുകളുടെ വിതരണം നാളെ മുതൽ ആരംഭിക്കും. കാർഡുടമകൾക്ക് ജൂലൈ മാസത്തിൽ റേഷൻ വാങ്ങിയ കടകളിൽനിന്ന് തന്നെ കിറ്റുകൾ ലഭിക്കുന്നതാണ്.

റേഷൻ കാർഡിന്റെ നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന കാർഡുടമകൾക്കാണ് നാളെ കിറ്റ് ലഭിക്കുക. തുടർന്ന് 21 ന് ഒന്ന്, രണ്ട് അക്കങ്ങളിൽ അവസാനിക്കുന്ന റേഷൻ കാർഡുകൾക്കും, 22ന് മൂന്ന്, നാല്, അഞ്ച് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും, 24ന് ആറ്, ഏഴ്, എട്ട്, ഒൻപത് അക്കങ്ങളിൽ അവസാനിക്കുന്ന കാർഡുകൾക്കും കിറ്റ് ലഭിക്കുമെന്ന് ഭക്ഷ്യ-പൊതു വിതരണ സെക്രട്ടറി അറിയിച്ചു.

11 ഇനം സാധനങ്ങൾ ആണ് കിറ്റിൽ ഉള്ളത്, 500 രൂപ വിലവരുന്ന സാധനങ്ങൾ അടങ്ങിയ കിറ്റ് റേഷൻ കാർഡുള്ള മുഴുവൻ കുടുംബങ്ങൾക്കും ലഭ്യമാകും.

കിറ്റിൽ ഉൾപ്പെടുന്ന സാധനങ്ങൾ:
പഞ്ചസാര( ഒരു കിലോ)
പയർ (500 ഗ്രാം)
ശർക്കര (ഒരു കിലോ)
വെളിച്ചെണ്ണ ( അര ലിറ്റർ)
മുളകുപൊടി (100 ഗ്രാം)
മല്ലിപ്പൊടി (100 ഗ്രാം)
മഞ്ഞൾപ്പൊടി (100 ഗ്രാം)
സാമ്പാർ പൊടി (100 ഗ്രാം)
പപ്പടം (12 എണ്ണത്തിന്റെ ഒരു പാക്കറ്റ്)
സേമിയ, പാലട (ഒരു പാക്കറ്റ്)
ഗോതമ്പ് നുറുക്ക് (ഒരു കിലോ )

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE