വിദേശ സേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന ദിനം നാളെ

By News Desk, Malabar News
us force in afgan
Ajwa Travels

കാബൂൾ: അമേരിക്കൻ സൈന്യത്തിന് അഫ്‌ഗാനിസ്‌ഥാൻ വിടാനുള്ള അവസാന ദിനം നാളെയാണ്. താലിബാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. ആഗസ്‌റ്റ് 31ആണ് അമേരിക്കയടക്കമുള്ള വിദേശസേനകൾക്ക് അഫ്‌ഗാൻ വിടാനുള്ള അവസാന സമയം.

അതിനു മുന്‍പ് ഇന്നത്തോടെ ഒഴിപ്പിക്കൽ നടപടികളെല്ലാം പൂർത്തിയാക്കി സൈന്യത്തെ പൂർണമായി പിൻവലിക്കാൻ ഒരുങ്ങുകയാണ് അമേരിക്ക. ഇന്നലെ കാബൂളിലെ വിമാനത്താവളത്തിനു സമീപം യുഎസ് നടത്തിയ ഡ്രോൺ ആക്രമണത്തിൽ നാലു കുട്ടികളുൾപ്പെടെ ആറുപേരാണ് കൊല്ലപ്പെട്ടത്.

വിമാത്താവളത്തിലേക്ക് വരുകയായിരുന്ന ഐഎസ്-കെ ചാവേറുകൾ സഞ്ചരിച്ച വാഹനത്തിനു നേരേയാണ് ആക്രമണം നടത്തിയതെന്നാണ് അമേരിക്കയുടെ വാദം. എന്നാൽ ആക്രമണത്തെ താലിബാൻ അപലപിച്ചു. ഐഎസ്-കെയെ അഫ്‌ഗാനിസ്‌ഥാനിൽ വലുതാക്കുന്നത് അമേരിക്കയാണെന്ന് താലിബാൻ ആരോപിച്ചു.

അതേസമയം പുതിയ സർക്കാർ പ്രഖ്യാപിക്കാനൊരുങ്ങുകയാണ് താലിബാൻ. സർക്കാർ രൂപീകരണ ചർച്ചകൾ അവസാനിച്ചതായാണ് സൂചന. താലിബാന്റെ ഉന്നത നേതാവും അമീറുൽ മുഅ്മിനീനുമായി അറിയപ്പെടുന്ന ഹിബതുല്ല അഖുന്ത്സാദ ഉടൻ കാബൂളിലെത്തും എന്ന വാർത്തകളും വരുന്നുണ്ട്.

Kerala News: ഇന്നും കനത്ത മഴ തുടരും; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE