കോഴിക്കോട് നിർമാണം നടക്കുന്ന കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു

By Trainee Reporter, Malabar News
Landslide during the construction of the hospital; Two deaths
Representational Image
Ajwa Travels

കോഴിക്കോട്: കെട്ടിടത്തിന്റെ സ്ളാബ് പൊട്ടി വീണ് ഒരാൾ മരിച്ചു. തമിഴ്‌നാട് സ്വദേശി കാർത്തിക്കാണ് മരിച്ചത്. നാല് പേർക്ക് പരിക്കും ഉണ്ട്. കോഴിക്കോട് തൊണ്ടയാട് ബൈപ്പാസിന് സമീപം നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ സ്ളാബ് പൊട്ടിവീണാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് അപകടം.

അപകടത്തിൽ പരിക്കേറ്റവർ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിൽസയിലാണ്. കെട്ടിടത്തിന് താഴെ ജോലികളിൽ ഏർപ്പെട്ടിരുന്നവരുടെ ദേഹത്തേക്ക് മുകളിൽ നിന്നും സ്ളാബ് പൊട്ടിവീഴുകയായിരുന്നു.

പോലീസും ഫയർ ഫോഴ്‌സും സ്‌ഥലത്തെത്തി സ്ളാബുകൾ നീക്കം ചെയ്‌തു. ഇതര സംസ്‌ഥാന തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.

Read Also: അട്ടപ്പാടിയിൽ നിന്ന് കഞ്ചാവ് പിടികൂടി; പ്രതികളെ കുറിച്ച് സൂചന ലഭിച്ചതായി എക്‌സൈസ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE