ഒറ്റ അധ്യാപകനും 308 കുട്ടികളും; കൊയ്‌ത്തക്കുണ്ട് സ്‌കൂളിൽ അധ്യാപകരെ നിയമിക്കുക -യൂത്ത് ലീഗ്

By Desk Reporter, Malabar News
one teacher and 308 children-koithakkundu school
ആവശ്യമായ അധ്യാപകരെ നിയമിക്കാൻ ആവശ്യപ്പെട്ട് യൂത്ത്‌ലീഗ്‌, സ്‌കൂളിന് മുന്നിൽ നിൽപ്‌സമരം നടത്തുന്നു
Ajwa Travels

കരുവാരകുണ്ട്: ഗ്രാമപഞ്ചായത്തിലെ കൊയ്‌ത്തക്കുണ്ട് സ്‌കൂളിൽ ഒരേയൊരു അധ്യാപകനും 308 കുട്ടികളുമാണ് ഉള്ളതെന്നും ഓൺലൈൻ പഠനംപോലും ശരിയായ വിധം നടത്താനാവാത്ത അവസ്‌ഥയിലാണ്‌ ഈ സ്‌കൂളും കുട്ടികളുമെന്നും യൂത്ത്‌ലീഗ്‌ പത്രകുറിപ്പിൽ വ്യക്‌തമാക്കി.

എൽപി വിഭാഗത്തിൽ 222 കുട്ടികളും പ്രീപ്രൈമറി വിഭാഗത്തിൽ 86 കുട്ടികളുമുള്ള ഈ സ്‌കൂളിൽ അറബി അധ്യാപകനായ നൗഫൽ മാത്രമാണുള്ളതെന്നും ഈ പ്രതിസന്ധിയിൽ നിന്ന് നാട്ടിലെ കുട്ടികളെയും സ്‌കൂളിനെയും കരകയറ്റാൻ ശക്‌തമായ പ്രക്ഷോഭത്തിലേക്ക് കടക്കുകയാണ് മുസ്‌ലിം യൂത്ത്‌ലീഗ്‌ കരുവാരക്കുണ്ട് പഞ്ചായത്ത് കമ്മിറ്റിയെന്നും യൂത്ത്‌ലീഗ്‌ വിശദീകരിക്കുന്നു.

പൂർണ്ണ വായനയ്ക്ക്

Most Read: ആയുർവേദ ഡോക്‌ടർമാർക്ക് അടിയന്തിര സാഹചര്യത്തിൽ അലോപ്പതി മരുന്ന് കുറിക്കാം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE