ഇടുക്കിയിൽ മലയിടിഞ്ഞ് മണ്ണിനടിയിൽ കുടുങ്ങിയ വീട്ടമ്മ മരിച്ചു

By Team Member, Malabar News
One Were Died In The Landslide In Idukki
Ajwa Travels

ഇടുക്കി: ജില്ലയിലെ ഏലപ്പാറയ്‌ക്ക്‌ സമീപം കോഴിക്കാനം എസ്‌റ്റേറ്റിൽ മലയിടിഞ്ഞു വീണ് മണ്ണിനടിയിൽ പെട്ട വീട്ടമ്മ മരിച്ചു. കോഴിക്കാനം എസ്‌റ്റേറ്റിലെ പുഷ്‌പ എന്ന് വിളിക്കുന്ന ഭാഗ്യമാണ് മരിച്ചത്. മലയിടിഞ്ഞു വീണതിനെ തുടർന്ന് ഫയർ ഫോഴ്‌സെത്തി പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.

വീടിന്റെ അടുക്കള ഭാ​ഗത്തേക്കാണ് മണ്ണിടിഞ്ഞു വീണത്. പുഷ്‌പ അടുക്കളയ്‌ക്ക്‌ സമീപത്ത് നിൽക്കവേയാണ് അപകടമുണ്ടായത്. ഭർത്താവിനും കുട്ടിക്കും പരുക്കേറ്റിട്ടില്ല. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം ഉണ്ടായത്. ലയത്തിന് പുറകിലുള്ള മണ്ണ് ഇടിഞ്ഞുവീഴുകയായിരുന്നുവെന്നാണ് വിവരം.

വലിയ അളവിൽ മണ്ണ് ഇടിഞ്ഞുവീണിട്ടുണ്ട്. കൂടുതൽ ആളുകൾ മണ്ണിനടിയിൽ അകപ്പെട്ടിട്ടില്ല. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഇവിടെ മഴ തുടരുകയാണ്. അതുകൊണ്ടാണ് വലിയ അളവിൽ മണ്ണിടിഞ്ഞു വീണത്.

Read also: അട്ടപ്പാടിയിൽ യുവാവിനെ അടിച്ചുകൊന്ന കേസ്; ഒരാൾ കൂടി അറസ്‌റ്റിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE