തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശിനെയാണ് (14) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്‌ച വൈകിട്ട് മുതലാണ് ആകാശിനെ കാണാതായത്. ബന്ധുക്കളുടെ പരാതിയിൽ പോലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ബുധനാഴ്‌ച രാവിലെ കുട്ടിയുടെ ചെരുപ്പും സൈക്കിളും കൂടൽമാണിക്യം കുട്ടൻകുളത്തിന് സമീപം കണ്ടെത്തിയത്. തുടർന്ന് കുളത്തിൽ നടത്തിയ തിരച്ചിലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൊബൈൽ ഫോണിൽ ഓൺലൈൻ ഗെയിം കളിച്ച് ആകാശിന് പണം നഷ്‌ടപ്പെട്ടിരുന്നതായാണ് പോലീസും ബന്ധുക്കളും പറയുന്നത്. ഇത് കാരണം കുട്ടി മാനസിക സമ്മർദ്ദത്തിലായിരുന്നു. വീട്ടുകാർ വഴക്ക് പറയുമെന്ന് ഭയന്നിരുന്നുവെന്നും പോലീസ് പറയുന്നു. തുടർന്നാണ് ചൊവ്വാഴ്‌ച വൈകിട്ടോടെ വീട് വിട്ടിറങ്ങിയത്. ഇൻക്വസ്‌റ്റ് നടപടികൾ പൂർത്തിയായ ശേഷം ആകാശിന്റെ മൃതദേഹം ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
Also Read: ചികിൽസയും വിദ്യാഭ്യാസവും മുടങ്ങി; കരുവന്നൂർ ബാങ്ക് നിക്ഷേപകരുടെ ദുരിതം തുടരുന്നു