ഡെൽഹി: ഓര്‍ത്തഡോക്സ്- യാക്കോബായ സഭാതര്‍ക്കം ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് സെക്രട്ടറിക്കെതിരെ ഓര്‍ത്തഡോക്സ് സഭ സമര്‍പ്പിച്ച കോടതിയലക്ഷ്യ ഹര്‍ജിയാണ് ഇന്ന് പരിഗണിക്കുന്നത്. ജസ്റ്റിസ് ഇന്ദിരാ ബാനര്‍ജി അധ്യക്ഷയായ ബെഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്.
1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പള്ളികള്‍ ഭരിക്കപ്പെടണം എന്നായിരുന്നു സുപ്രീം കോടതി വിധി. ഇത് മലങ്കര സഭയ്ക്ക് കീഴിലെ മുഴുവന്‍ പള്ളികളിലും നടപ്പാക്കിയില്ല എന്നാണ് ഓര്‍ത്തഡോക്സ് സഭയുടെ പരാതി. വിധി നടപ്പാക്കാന്‍ തയാറാണെന്ന് ചീഫ് സെക്രട്ടറിയും ഡിജിപിയും നേരത്തെ കോടതിയെ അറിയിച്ചിരുന്നു.
National News: അസം-മിസോറാം അതിർത്തി തർക്കം; സംഘർഷത്തിൽ ഒരാൾക്ക് വെടിയേറ്റു