‘ഒരു വയനാടൻ പ്രണയകഥ’; വൈറലായി മോഷൻ പോസ്‌റ്റർ

By Siva Prasad, Special Correspondent (Film)
  • Follow author on
'Oru Wayanadan Pranayakadha'; Motion Poster is Viral

കൗമാരമനസുകളുടെ ആർദ്രമായ പ്രണയകഥ പറയുന്ന ‘ഒരു വയനാടൻ പ്രണയകഥ’ എന്ന ചിത്രം അവരുടെ മോഷൻ പോസ്‌റ്റർ പുറത്തിറക്കി. ഹൃദ്യമായ ബാക്ഗ്രൗണ്ട് മ്യുസിക്‌സുമായി ലയിച്ചുചേർന്ന് 34 സെക്കൻഡിൽ തീരുന്ന മോഷൻ പോസ്‌റ്റർ സാമൂഹിക മാദ്ധ്യമ പേജുകളിലെ യുവസമൂഹം ഏറ്റെടുത്ത് കഴിഞ്ഞു.

വ്‌ളോഗറും യുട്യൂബറുമായ ഇല്യാസ് മുടങ്ങാശ്ശേരി ആദ്യമായി തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘ഒരു വയനാടൻ പ്രണയകഥ’. സ്‌കൂൾ / കോളേജ് കാലഘട്ടങ്ങളിൽ കൗമാരക്കാരിൽ ഉണ്ടാകുന്ന പ്രണയവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളുമാണ് ചിത്രം പറയുന്നത്. മനോഹരമായ ഈ പ്രായത്തിൽ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് തോന്നുന്ന ആദ്യ അനുരാഗവും തുടർന്ന് നായകന് വന്നുചേരുന്ന അബദ്ധങ്ങളും ഇണക്കങ്ങളും പിണക്കങ്ങളുമെല്ലാമാണ് ചിത്രത്തിന്റെ പ്രമേയം.

ചലച്ചിത്ര നിർമാതാവ് ബാദുഷ എൻഎം, സംവിധായകരായ സംഗീത് ശിവൻ, കണ്ണൻ താമരാക്കുളം, പ്രശസ്‌ത താരങ്ങളായ മെറീന മൈക്കിൾ, ആദ്യ പ്രസാദ്, ഗീതി സംഗീത എന്നിവരുടെ ഔദ്യോഗിക ഫേസ്ബുക്‌ പേജുകളിലൂടെയാണ് മോഷൻ പോസ്‌റ്റർ റിലീസ് ചെയ്‌തത്. എം.കെ പ്രൊഡക്ഷൻസിന്റെ ബാനറിൽ ലത്തീഫ് കളമശ്ശേരി, ഇല്യാസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമാണം.

പുതുമുഖങ്ങളായ ജീസജ് ആന്റണി, ജൂഹി ജയകുമാർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളാവുന്നത്. ‘ഒരു വയനാടന്‍ പ്രണയകഥക്ക്’ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് മധു മാടശ്ശേരിയാണ്. പ്രണയ ഗാനങ്ങളിൽ ഒട്ടനവധി ഹിറ്റുകൾ സമ്മാനിച്ച വിജയ് യേശുദാസ് തന്നെയാണ് ഈ ചിത്രത്തിലേയും ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ലെജിന്‍ ചെമ്മാനി എഴുതിയ ഗാനങ്ങള്‍ക്ക് മുരളി അപ്പാടത്ത് സംഗീതം പകരുന്നു.

എഡിറ്റിംഗ്: ഇല്ല്യാസ്, സൗണ്ട് എഫക്‌ട് & മിക്‌സിങ്: കരുൺ പ്രസാദ്, കല: ശിവാനന്ദൻ, കൊറിയോഗ്രഫി: റിഷ്‌ധൻ, മേക്കപ്പ്: മനോജ്‌ മനു, ചീഫ് അസോസിയേറ്റ്: പ്രണവ് മോഹൻ, അസോസിയേറ്റ് ഡയറക്‌ടർ: ഷിൽട്ടൻ, പ്രൊഡക്ഷൻ ഡിസൈനർ: ഷുജാസ് ചിതറ, ലൊക്കേഷൻ മാനേജർ: പ്രസാദ്, സന്തോഷ്‌, കളറിസ്‌റ്റ്: ഷാൻ ആഷിഫ്, മോഷൻ ഗ്രാഫിക്‌സ്: വിവേക് എസ്, വിഎഫ്എക്‌സ്‌: റാബിറ്റ് ഐ, സ്പോട്ട് എഡിറ്റർ: സനോജ് ബാലകൃഷ്‌ണൻ, ടൈറ്റിൽ ഡിസൈൻ: സുജിത്, സ്‌റ്റിൽസ്: ജാസിൽ വയനാട്, ഡിസൈൻ: ഹൈ ഹോപ്‌സ്‌ ഡിസൈൻ, സ്‌റ്റുഡിയോ: സൗണ്ട് ബ്രൂവറി, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Most Read: പെരുമഴയത്ത് തെരുവുനായക്ക് കുടയിൽ ഇടം നൽകി യുവാവ്; അഭിനന്ദിച്ച് രത്തൻ ടാറ്റ 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE