എല്ലാ സൂചികകളിലും കേരളം ഒന്നാമത്, വിമർശിക്കാനുള്ള യോഗ്യത യോഗിക്കില്ല; യെച്ചൂരി

By Team Member, Malabar News
out Yogis Statement Against Kerala
Ajwa Travels

ന്യൂഡെൽഹി: കേരളത്തിനെതിരെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ നടത്തിയ പരാമർശത്തിനെതിരെ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തെ വിമർശിക്കാനുള്ള യോഗ്യത യോഗിക്ക് ഇല്ലെന്നും, എല്ലാ സൂചികകളിലും കേരളം ഒന്നാമതാണെന്നും അദ്ദേഹം വ്യക്‌തമാക്കി.

അതേസമയം കേരളത്തിനെതിരായ പ്രസ്‌താവനയിൽ താൻ ഉറച്ചു നിൽക്കുന്നതായി യോഗി ആദിത്യനാഥ്‌ വ്യക്‌തമാക്കി. ഓരോ വോട്ടും സൂക്ഷിച്ച് ചെയ്യണമെന്നും, തിരഞ്ഞെടുപ്പിൽ ബിജെപി പരാജയപ്പെട്ടാൽ യുപി കേരളമോ, കശ്‌മീരോ, ബംഗാളോ ആയി മാറുമെന്നാണ് യോഗി ആദ്യം പറഞ്ഞത്. ഈ പ്രസ്‌താവനയിൽ താൻ ഉറച്ചു നിൽക്കുന്നതായും, ബംഗാളിലും കേരളത്തിലും നടക്കുന്നത് പോലെ രാഷ്‌ട്രീയ കൊലപാതകങ്ങൾ യുപിയിൽ നടക്കുന്നില്ലെന്നും, സംസ്‌ഥാനത്തെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകേണ്ടത് തന്റെ ചുമതലയാണെന്നും യോഗി പറഞ്ഞു.

യുപിയിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം സമാധാനപരമായാണ് അവസാനിച്ചത്. നേരത്തെ കലാപങ്ങൾ നടക്കുമായിരുന്നെന്നും, അരാജകത്വവും, ഗുണ്ടാപ്രചരണവും ഉണ്ടായിരുന്നെന്നും എന്നാൽ ഇപ്പോൾ അതൊന്നും ഇല്ലെന്നും യോഗി വ്യക്‌തമാക്കി. അതേസമയം യുപിയിൽ ഇന്ന് നിയമസഭാ തിരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്.

Read also: എന്റെ ജനങ്ങൾക്കുള്ള മുന്നറിപ്പ് എന്റെ ഉത്തരവാദിത്വം; യോഗി ആദിത്യനാഥ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE