ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ്; 71 രോഗമുക്തി

By News Desk, Malabar News
palakkad covid report
Representational Image
Ajwa Travels

പാലക്കാട്: ജില്ലയില്‍ 118 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 73 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണു രോഗബാധ. 35 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ ഒരു വ്യക്തിയും ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്ന 9 പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

കര്‍ണാടകയില്‍ നിന്നെത്തിയ 4 പേര്‍ക്കാണ് രോഗം. ഇവരില്‍ 3 പേര്‍ പെരുമാട്ടി സ്വദേശികളാണ്. 5,9 വയസുള്ള പെണ്‍കുട്ടികള്‍ക്കും 33 വയസുള്ള ഒരു സ്ത്രീക്കുമാണ് രോഗബാധ. ഗുജറാത്തില്‍ നിന്നെത്തിയ ഒരാളും സൗദി അറേബ്യയില്‍ നിന്നെത്തിയ ഒരാളും രോഗം സ്ഥിരീകരിച്ചവരുടെ കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

ഇതോടെ ജില്ലയില്‍ രോഗം ബാധിച്ചവരുടെ ആകെ എണ്ണം 5,205 ആയി. ഇതില്‍ 4,504 പേര്‍ രോഗമുക്തി നേടി. നിലവില്‍ 846 പേരാണ് ചികിത്സയിലുള്ളത്. 2357 സാമ്പിളുകളുടെ പരിശോധനാഫലം ലഭിക്കാനുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE