ഏത് സീസൺ ആയാലും ചർമത്തിന് ഏറെ ഗുണം ചെയ്യുന്ന പഴമാണ് പപ്പായ. വിറ്റാമിൻ ഇ, സി എന്നിവയാൽ സമ്പുഷ്‌ടമാണ് പപ്പായ. ഇത് വരണ്ട ചർമത്തെ ഉള്ളിൽ നിന്ന് ഈർപ്പമുള്ളതാക്കുക മാത്രമല്ല, സെല്ലുലാർ നാശത്തിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു. മുഖത്ത് കൂടുതൽ തിളക്കം തോന്നിക്കാനും പപ്പായ ഏറെ നല്ലതാണ്.
പപ്പായയിലെ പപ്പൈൻ എൻസൈമുകൾ വീക്കം കുറയ്‌ക്കും. പ്രോട്ടീനിൽ ലയിക്കുന്ന പപ്പൈൻ പല ഉൽപ്പന്നങ്ങളിലും കാണാം. ഈ ഉൽപ്പന്നങ്ങൾ മുഖക്കുരു കുറയ്‌ക്കാൻ സഹായിക്കുന്നു. സുഷിരങ്ങൾ അടഞ്ഞേക്കാവുന്ന ചത്ത ചർമ കോശങ്ങളെ നീക്കം ചെയ്യുന്നു. ചർമത്തിൽ അടിഞ്ഞുകൂടുകയും ചുളിവുകൾ ഉണ്ടാക്കുകയും ചെയ്യുന്ന കേടായ കെരാറ്റിൻ നീക്കം ചെയ്യാനും പപ്പൈന് കഴിയും.
മുഖത്ത് പപ്പായ ഉപയോഗിക്കുന്നത് പലവിധത്തിലാണ് ഗുണം ചെയ്യുന്നത്
1. രണ്ടു ടീസ്‌പൂൺ പപ്പായ പേസ്‌റ്റിലേക്ക് അൽപ്പം റോസ് വാട്ടറും ഒരു ടീസ്‌പൂൺ കറ്റാർവാഴ ജെല്ലും ഇതിലേക്ക് ചേർക്കുക. ഇത് നന്നായി മിക്‌സ് ചെയ്‌ത ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി ഇടുക്കി. 15 മിനിട്ടിന് ശേഷം കഴുകി കളയുക. സുന്ദരവും തിളക്കമുള്ളതുമായ ചർമം ലഭിക്കാൻ ഈ പാക്ക് സഹായിക്കും. ഇതോടൊപ്പം മുഖത്തെ പാടുകളും ചുളിവുകളും കുറയ്‌ക്കാം.
2. അരക്കപ്പ് പപ്പായ പേസ്‌റ്റ്, രണ്ടു ടീസ്‌പൂൺ പാൽ എന്നിവ നല്ലപോലെ മിക്‌സ് ചെയ്‌ത ശേഷം മുഖത്തും കഴുത്തിലുമായി ഇടുക. 15 മിനിട്ടിന് ശേഷം തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ആഴ്‌ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാം.
(ഓർക്കുക: ആരോഗ്യ സംബന്ധമായ വാർത്തകളിൽ പറയുന്ന കാര്യങ്ങൾ അംഗീകൃത ആരോഗ്യ വിദഗ്‌ധരുടെ അഭിപ്രായം തേടാതെ സ്വയം ചെയ്യാൻ പാടുള്ളതല്ല.)
Most Read: നീതിക്ക് വേണ്ടി അത്‌ലറ്റുകൾ തെരുവിൽ സമരം ചെയ്യുന്നത് വേദനാജനകം; നീരജ് ചോപ്ര