സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് പാലക്കാടും; അന്വേഷണം ഊർജിതമാക്കി പോലീസ്

By Staff Reporter, Malabar News
telephone-exchange-palakkad
Representational Image

പാലക്കാട്: ജില്ലയിലെ മേട്ടുപ്പാളയം സ്ട്രീറ്റ് (എംഎ) ടവറിലെ വാടകമുറിയിൽ സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തി. രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയത്.

പാലക്കാട് ഇൻറലിജൻസ് ബ്യൂറോയും പാലക്കാട് നോർത്ത് പോലീസും ചേർന്നാണ് ചൊവ്വാഴ്‌ച വൈകിട്ടോടെ പരിശോധന നടത്തിയത്. മുറിയുടെ പൂട്ടുതകർത്താണ് അന്വേഷണസംഘം അകത്തുകയറിയത്. ഇവിടെനിന്ന് എട്ട് സിം കാർഡുകളും 32 ഉപയോഗിച്ച സിം ബോക്‌സുകളും കണ്ടെത്തി.

കോഴിക്കോട് നിന്നും സമാനമായ കേസിൽ പിടിയിലായ ആളെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പാലക്കാട്‌ മേട്ടുപ്പാളയം സ്‌ട്രീറ്റിലും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് ഉണ്ടെന്ന വിവരം കിട്ടിയതെന്നാണ് സൂചന. ഈ ടവറിൽ ഒരു ആയുർവേദ സ്‌ഥാപനം പ്രവർത്തിച്ചു വരുന്നതായി പോലീസ് പറഞ്ഞു. ഇതിന്റെ മറവിൽ എക്‌സ്‌ചേഞ്ച് പ്രവർത്തിച്ചതായാണ് സംശയിക്കുന്നത്.

അതേസമയം നേരത്തെ പിടിയിലായ കോഴിക്കോട് സ്വദേശിയാണ് മുറി വാടകക്ക് എടുത്ത് നൽകിയതെന്നും സൂചനയുണ്ട്. ഇതേത്തുടർന്ന് ആയുർവേദ സ്‌ഥാപനം നടത്തിവരുന്ന കുളവൻമുക്ക് സ്വദേശിയെയും ചോദ്യംചെയ്‌തു.

നേരത്തെ തൃശൂർ, എറണാകുളം ഉൾപ്പടെയുള്ള ജില്ലകളിലും സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച് കണ്ടെത്തിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Malabar News: തട്ടികൊണ്ടുപോയ യുവാവിനെ വഴിയിൽ ഉപേക്ഷിച്ചു; രണ്ടുപേർ അറസ്‌റ്റിൽ 

Mechart

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE