ന്യൂഡെല്‍ഹി: യാത്രക്കാരെയും ജീവനക്കാരെയും മുള്‍മുനയില്‍ നിര്‍ത്തി വിമാനത്തില്‍ തീവ്രവാദി സാന്നിധ്യമുണ്ടെന്ന് പറഞ്ഞ വ്യക്‌തി മണിക്കൂറുകളോളം പരിഭ്രാന്തി സൃഷ്‌ടിച്ചു. ഡെല്‍ഹിയില്‍ നിന്നും ഗോവയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് സംഭവം നടന്നത്.
യാത്രാമധ്യേ പൊടുന്നനെ എഴുന്നേറ്റ ഇയാള്‍ വിമാനത്തില്‍ തീവ്രവാദികള്‍ ഉണ്ടെന്ന് വിളിച്ചു കൂവുകയായിരുന്നു. ഇതോടെ വിമാനത്തില്‍ ഉള്ളവരെല്ലാം പരിഭ്രാന്തരായി. ഡെല്‍ഹി സ്വദേശിയായ സിയാ ഉള്‍ ഹഖ് ആണ് മണിക്കൂറുകളോളം നൂറു കണക്കിന് പേരെ ആശങ്കയില്‍ ആഴ്‌ത്തിയത്. എന്നാൽ ഇയാളുടെ ആരോപണം വ്യാജമാണെന്ന് തെളിഞ്ഞതോടെ ആശങ്ക ഒഴിയുകയായിരുന്നു.
ഡെല്‍ഹി പൊലീസിലെ സ്‌പെഷ്യൽ പോലീസ് ഓഫീസറാണ് താന്‍ എന്നായിരുന്നു ഇയാളുടെ അവകാശവാദം. ഇന്നലെ വൈകീട്ട് മൂന്നരയോടെ ആയിരുന്നു സംഭവം.
വിമാനം ഡംബോലിം എയര്‍പോര്‍ട്ടില്‍ എത്തിയതിന് പിന്നാലെ ഇയാളെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. നേരത്തെ തന്നെ സിയാ മാനസിക രോഗത്തിന് ചികില്‍സയില്‍ ആണെന്ന് ഇയാളുടെ കുടുംബം അറിയിച്ചു. സംഭവത്തില്‍ ഗോവന്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Read Also: മുസ്‌ലിം സൈനികര്‍ക്ക് എതിരായുള്ള പ്രചാരണം; നടപടിക്ക് ശുപാര്‍ശ ചെയ്‌ത് രാഷ്‍ട്രപതി