പാലക്കാട്: ജില്ലയിലെ നാദാപുരത്ത് ശുചിമുറിയിൽ ലൈറ്റ് നന്നാക്കുന്നതിനിടെ പട്ടാമ്പി സ്വദേശി ഷോക്കേറ്റ് മരിച്ചു. മഞ്ഞലിങ്കൽ വീട്ടിൽ നവാസ്(33) ആണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടം നടന്നത്. കൂടെ താമസിക്കുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും ഷോക്കേറ്റു.
ഇരുവരും ഒരുമിച്ചു താമസിക്കുന്ന നാദാപുരത്തെ വാടക വീട്ടിലാണ് സംഭവം നടന്നത്. കടയിൽ നിന്ന് രാത്രി ക്വാർട്ടേഴ്സിലെത്തി ശുചിമുറിയിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽനിന്നാണ് ഷോക്കേറ്റതെന്ന് സംഭവ സ്‌ഥലത്ത് ഉണ്ടായിരുന്ന അതിഥി തൊഴിലാളി വ്യക്‌തമാക്കി. ഷോക്കേറ്റതിന് പിന്നാലെ ഇരുവരെയും നാദാപുരം ഗവ താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിൽസ നൽകി വടകരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നവാസിന്റെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
Read also: നടിയെ ആക്രമിച്ച കേസ്; സിനിമാ മേഖലയിലെ ദിലീപിന്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യും