പിസിഒഡി ലക്ഷണങ്ങളെ ശ്രദ്ധിക്കുക; പ്രതിരോധിക്കാൻ ചെയ്യേണ്ടവ

By Team Member, Malabar News
pcod
Ajwa Travels

പോളിസിസ്‌റ്റിക് ഒവേറിയന്‍ സിന്‍ഡ്രം അഥവാ പിസിഒഡി ഉള്ള സ്‌ത്രീകളുടെ എണ്ണം നിലവിൽ നമ്മുടെ ഇടയിൽ കൂടി വരികയാണ്. പിസിഒഡി ഉള്ള സ്‌ത്രീകളിൽ ആര്‍ത്തവ ക്രമക്കേടുകളും ഹോര്‍മോണ്‍ വ്യതിയാനവും സാധാരണയായി കാണപ്പെടുന്നുണ്ട്. കൂടാതെ അണ്ഡോൽപാദനത്തെയും ഇത് സാരമായി ബാധിക്കും. പിസിഒഡി ഉണ്ടാകാനുള്ള കാരണങ്ങൾ ഇപ്പോഴും കൃത്യമായി വ്യക്‌തമല്ലെങ്കിലും, ജീവിതചര്യകളും ജനിതകമായ പ്രശ്‍നങ്ങളും പിസിഒഡി ഉണ്ടാകാൻ പ്രധാന കാരണങ്ങൾ ആകാറുണ്ട്.

പിസിഒഡിയുടെ പ്രധാന ലക്ഷണങ്ങൾ ആര്‍ത്തവ ക്രമക്കേടുകള്‍, അമിത രക്‌തസ്രാവം എന്നിവയാണ്. ആഴ്‌ചകളോ മാസങ്ങളോ ആർത്തവം വൈകുക, വലിയ ഇടവേളകൾക്കു ശേഷം അമിതമായോ കൂടുതൽ ദിവസങ്ങൾ നീണ്ടുനിൽക്കുന്നതോ ആയ രക്‌തസ്രാവം ഉണ്ടാകുക, ആർത്തവം തന്നെ നിലച്ചുപോകുക എന്നിങ്ങനെയാണ് ഇവ ലക്ഷണങ്ങൾ പ്രകടിപ്പിക്കുക. കൂടാതെ അമിതവണ്ണം, മുഖക്കുരു, പുരുഷൻമാരിൽ കാണപ്പെടുന്ന തരത്തിലുള്ള രോമവളർച്ച എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളായി കാണാറുണ്ട്.

പിസിഒഡിയെ ചെറുക്കാനുള്ള പ്രധാന മാർഗം ബാലൻസ്‌ഡ് ഡയറ്റ്, വ്യായാമം എന്നിവ ശീലമാക്കുക എന്നതാണ്. തെറ്റായ ഭക്ഷണരീതിയും ജീവിതശൈലിയും കാരണം ഉണ്ടാകുന്ന അമിതവണ്ണവും തൻമൂലം ഉണ്ടാകുന്ന ഹോർമോൺ മാറ്റങ്ങളും ഇതിലൂടെ ഒരു പരിധി വരെ തടയാൻ സാധിക്കും. വലിയ തോതിൽ അല്ലെങ്കില്‍പ്പോലും ശരീരം അനങ്ങുന്ന വിധം എന്തെങ്കിലും വ്യായാമം നിത്യവും ശീലിക്കേണ്ടത് അനിവാര്യമാണ്.

Read also : എട്ടരക്ക് മുൻപ് പ്രഭാതഭക്ഷണം; പ്രമേഹ സാധ്യത കുറക്കാം

കൃത്യമായി ചികിൽസിച്ചില്ലെങ്കിൽ ഇതിലൂടെ പ്രമേഹം, ഹൃദ്രോഗം എന്നിവ വരാനുള്ള സാധ്യതയും കൂടുതലാണ്. ഇൻസുലിൻ ഹോർമോൺ ശരിയായി പ്രവർത്തിക്കാത്തതുമൂലം രക്‌തത്തിൽ പഞ്ചസാരയുടെ അളവു കൂടി പ്രമേഹം ഉണ്ടാകുന്നുണ്ട്. ഇതിന് പരിഹാരമെന്ന നിലയിലാണ് നിത്യവുമുള്ള വ്യായാമം നിർദേശിക്കുന്നത്. ഒപ്പം തന്നെ ശരീരത്തിലെ പിഎച് ലെവൽ നിലനിർത്തുക, ശരീരത്തിലെ വിഷാംശങ്ങൾ നീക്കം ചെയ്യുക എന്നിവയും പ്രധാനപ്പെട്ട കാര്യങ്ങളാണ്. ഇതിനായി രാവിലെ ഉണര്‍ന്ന ഉടൻ ധാരാളം വെള്ളം കുടിക്കുക , നാരങ്ങനീര് ചേർത്ത ചൂടു വെള്ളം കുടിക്കുക, ആപ്പിള്‍ സിഡര്‍ വിനഗര്‍ ഉപയോഗിക്കുക എന്നിവയെല്ലാം ഇതിന് സഹായിക്കും.

പിസിഒഡി ഉള്ള സ്‌ത്രീകൾ നിർബന്ധമായും ശരീരത്തിന് ആവശ്യമായ വൈറ്റമിനുകള്‍, പ്രോട്ടീനുകള്‍ എന്നിവയെല്ലാം ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക. ഇതിലൂടെ പ്രതിരോധ ശേഷി കൂട്ടാനും, ഹോർമോൺ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താനും സാധിക്കും. കൂടാതെ കാലറി ഏറെയുളള പ്രഭാത ഭക്ഷണവും കാലറി ഒട്ടുമില്ലാത്ത അത്താഴവും ശീലിക്കുക വഴി ഇന്‍സുലിന്‍ ഉൽപാദനം കുറക്കാനും, പിസിഒഡിക്കു പരിഹാരം കാണാനും കഴിയുമെന്നാണ് ഗവേഷകര്‍ വ്യക്‌തമാക്കുന്നത്‌.

Read also : വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE