എട്ടരക്ക് മുൻപ് പ്രഭാതഭക്ഷണം; പ്രമേഹ സാധ്യത കുറക്കാം

By Team Member, Malabar News
health

നമ്മുടെ നാട്ടിലെ ഭൂരിപക്ഷം ആളുകളെയും ഇന്ന് പൊതുവെ അലട്ടുന്ന ഒന്നാണ് പ്രമേഹം. എന്നാൽ പ്രമേഹം വരാതിരിക്കാൻ പ്രഭാത ഭക്ഷണക്രമം ഒരു പരിധി വരെ സഹായിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. രാവിലെ എട്ടരക്ക് മുന്‍പ് സ്‌ഥിരമായി പ്രഭാത ഭക്ഷണം കഴിച്ചാല്‍ ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത ഗണ്യമായി കുറക്കാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. എന്‍ഡോക്രൈന്‍ സൊസൈറ്റിയുടെ വാര്‍ഷിക യോഗത്തില്‍ അവതരിപ്പിക്കപ്പെട്ട ഗവേഷണ പ്രബന്ധമാണ് ഇതു സംബന്ധിച്ച നിർദേശങ്ങൾ വ്യക്‌തമാക്കിയത്‌.

10,575 പേരെ ഉള്‍പ്പെടുത്തിയാണ് പഠനം നടത്തിയത്. ഈ പഠനത്തിൽ എട്ടരക്ക് മുന്‍പ് പ്രഭാത ഭക്ഷണം കഴിച്ച ആളുകളിൽ മറ്റുള്ളവരെ അപേക്ഷിച്ച് രക്‌തത്തിലെ പഞ്ചസാരയുടെ തോത് കുറവാണെന്ന് കണ്ടെത്തി. കൂടാതെ ഇന്‍സുലിന്‍ പ്രതിരോധവും ഇവരില്‍ കുറവാണ്. ഇത് കൂടാതെ പ്രഭാതഭക്ഷണത്തിൽ കൊണ്ടുവരുന്ന നിയന്ത്രണങ്ങളിലൂടെ പ്രമേഹത്തെ ഒരു  സാധിക്കുമെന്ന് മറ്റ് പഠനങ്ങളും തെളിയിക്കുന്നുണ്ട്.

മിക്ക ആളുകളും രാവിലെ കടുപ്പത്തിൽ ഒരു കാപ്പിയോ, ചായയോ കുടിച്ച് ദിവസം ആരംഭിക്കുന്നവരാണ്. എന്നാല്‍ ഈ കാപ്പിയും പ്രഭാതഭക്ഷണത്തിനു ശേഷമാക്കിയാല്‍ ഫലപ്രദമായി രക്‌തത്തിലെ പഞ്ചസാര നിയന്ത്രിക്കാനാകുമെന്ന് മറ്റൊരു പഠനം ചൂണ്ടിക്കാട്ടുന്നുണ്ട്. യുകെയിലെ ബാത് യൂണിവേഴ്‌സിറ്റിക്ക് കീഴിലുള്ള സെന്റര്‍ ഫോര്‍ ന്യുട്രീഷന്‍, എക്‌സര്‍സൈസ് ആന്‍ഡ് മെറ്റബോളിസം നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

കൂടാതെ ബ്രിട്ടിഷ് കൊളംബിയ സര്‍വകലാശാല നടത്തിയ പഠനം വ്യക്‌തമാക്കുന്നത്‌ ടൈപ്പ് 2 പ്രമേഹമുള്ളവര്‍ കൊഴുപ്പ് കൂടിയതും കാര്‍ബോഹൈഡ്രേറ്റ് കുറഞ്ഞതുമായ പ്രഭാതഭക്ഷണം പിന്തുടരണമെന്നാണ്. ഇതിലൂടെ പ്രമേഹവുമായി ബന്ധപ്പെട്ട സങ്കീർണ്ണതകൾ കുറക്കാൻ സാധിക്കുമെന്നാണ് പഠനം വ്യക്‌തമാക്കുന്നത്‌. ഇത്തരത്തിൽ പ്രഭാതഭക്ഷണത്തിൽ കൊണ്ടുവരുന്ന ചില നിയന്ത്രണങ്ങളിലൂടെ പ്രമേഹം ഉണ്ടാകാനുള്ള സാധ്യതയും, അതിലെ സങ്കീർണതകളും ഒരു പരിധി വരെ തടയാൻ സാധിക്കും.

Read also : വൃക്കയുടെ വില്ലൻമാരെ തുരത്താം; ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE