പെരിയ ഇരട്ടക്കൊല; സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു

By News Desk, Malabar News
periya murder; CBI questioned the CPM local leaders and released them
രാഘവൻ വെളുത്തോളി, കെവി ഭാസ്‌കരൻ
Ajwa Travels

കാസർഗോഡ്: പെരിയ ഇരട്ടക്കൊലപാതക കേസിൽ സിപിഎം പ്രാദേശിക നേതാക്കളെ സിബിഐ ചോദ്യം ചെയ്‌ത്‌ വിട്ടയച്ചു. സിപിഎം പാക്കം ലോക്കൽ സെക്രട്ടറി രാഘവൻ വെളുത്തോളിയെയും സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള പനയാൽ സഹകരണ ബാങ്ക് സെക്രട്ടറി കെവി ഭാസ്‌കരനെയുമാണ് സിബിഐ മണിക്കൂറുകളോളം ചോദ്യം ചെയ്‌ത്‌ വിട്ടയച്ചത്. കൂടുതൽ നേതാക്കളെ തേടി സിബിഐ അടുത്ത ദിവസങ്ങളിൽ എത്തുമെന്നാണ് സൂചന.

ഡിവൈഎസ്‍പി അനന്തകൃഷ്‌ണന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാഘവൻ വെളുത്തോളിയെ ചോദ്യം ചെയ്‌തത്‌. ഇദ്ദേഹത്തെ നാലര മണിക്കൂറോളം ചോദ്യം ചെയ്‌ത്‌ വിവരങ്ങൾ ശേഖരിച്ചു. ആവശ്യമെങ്കിൽ ഇനിയും വിളിപ്പിക്കുമെന്ന് അന്വേഷണ സംഘം അറിയിച്ചിട്ടുണ്ട്. കെവി ഭാസ്‌കരനെ ചോദ്യം ചെയ്യലും മണിക്കൂറുകളോളം നീണ്ടു.

കൊലപാതകം നടന്ന രാത്രി സിപിഎം ശക്‌തി കേന്ദ്രമായ പാക്കം ചെറൂട്ടയില്‍ പ്രതികളെ എത്തിച്ച വാഹനം ആളൊഴിഞ്ഞ പ്രദേശത്ത് നിര്‍ത്തിയിട്ടിരുന്നു. രണ്ടാം പ്രതി സജി ജോർജിന്റെ വാഹനമായിരുന്നു ഇത്. പിറ്റേന്ന് ഇവിടെ നിന്ന് വാഹനം കടത്തിക്കൊണ്ട് പോകാൻ ശ്രമിക്കുന്നതിനിടെ പോലീസ് കസ്‌റ്റഡിയിലെടുത്ത സജി ജോര്‍ജിനെ പോലീസ് വാഹനത്തില്‍ നിന്ന് ബലമായി ഇറക്കിക്കൊണ്ട് പോയവരില്‍ പ്രധാനികളാണ് രാഘവൻ വെളുത്തോളിയും കെവി ഭാസ്‌കരനും. ഇതിന്റെ അടിസ്‌ഥാനത്തിലാണ് സിബിഐ ഇരുവരെയും ചോദ്യം ചെയ്‌തത്‌.

Also Read: രാമനാട്ടുകര സ്വർണകവർച്ചാ ശ്രമം; സജേഷിനെ ഡിവൈഎഫ്ഐ പുറത്താക്കി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE