കൽപ്പറ്റ: 23 പഞ്ചായത്തുകളിലായി 1119 കുടുംബങ്ങൾക്ക് സുരക്ഷിത ഭവനമെന്ന സ്വപ്‌നം യാഥാർഥ്യമാകുന്നു. പിഎംഎവൈ (ജി) പദ്ധതി പ്രകാരം ജില്ലയിലെ 607 പട്ടികവർഗ കുടുംബങ്ങൾ, 183 പട്ടികജാതി കുടുംബങ്ങൾ, 182 ന്യൂനപക്ഷ വിഭാഗത്തിൽപെട്ട കുടുംബങ്ങൾ, 147 ജനറൽ വിഭാഗം എന്നിവർ ഉൾപ്പെടെയുള്ള 1119 കുടുംബങ്ങൾക്ക് ഭവന നിർമാണ ധനസഹായം ലഭ്യമാക്കാൻ അനുമതി ലഭിച്ചു.
ജനറൽ, പട്ടികജാതി വിഭാഗങ്ങൾക്ക് 4 ലക്ഷം രൂപയും, പട്ടിക വർഗ വിഭാഗത്തിന് 6 ലക്ഷം രൂപയുമാണ് ഭവന നിർമാണത്തിനായി ലഭിക്കുക. സംസ്‌ഥാന സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തി ത്രിതല പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്നും 2.8 ലക്ഷം രൂപ എസ്‌സി, ജനറൽ വിഭാഗത്തിനും 4.8 ലക്ഷം രൂപ എസ്‌ടി വിഭാഗത്തിനും ലഭിക്കും.
പിഎംഎവൈ(ജി) പദ്ധതി പ്രകാരം കേന്ദ്ര വിഹിതമായി 1.2 ലക്ഷം രൂപയാണ് ഒരോ കുടുംബത്തിനും ധനസഹായമായി ലഭിക്കുക. കരാറിലേർപ്പെട്ടാൽ ഉടൻ തന്നെ ആദ്യഗഡു മുൻകൂറായി ലഭിക്കും. തുടർന്ന് ഭവന നിർമാണത്തിന്റെ ഓരോ ഘട്ടം കഴിയുന്നതനുസരിച്ച് ഗുണഭോക്‌താവിന്റെ അക്കൗണ്ടിലേക്ക് പിഎഫ്എംഎസ് മുഖേനയാണ് തുക ലഭിക്കുക.
Read Also: ആലപ്പുഴയിൽ പിക്കപ്പ് വാൻ ഡ്രൈവറെ നടുറോഡിലിട്ട് മർദ്ദിച്ച് സ്വകാര്യ ബസ് ജീവനക്കാർ