പെരുമ്പാവൂർ: യുവാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കസ്‌റ്റഡിയിൽ. ഇവരിൽ ഒരാൾ പമ്പിലെ ജീവനക്കാരനാണ്. കൊല്ലപ്പെട്ട അൻസിൽ കീഴില്ലത്തെ പെട്രോൾ പമ്പിൽ വച്ച് ഒരു സംഘവുമായി ഏറ്റുമുട്ടലുണ്ടായിട്ടുണ്ട്. അന്നത്തെ സംഘർഷത്തിന്റെ പ്രതികാരമാകാം കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. അൻസിലിന് മറ്റു ശത്രുക്കളില്ലെന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികളെ കുറിച്ച് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ സൂചനകൾ ലഭിച്ചിരുന്നു.
ഇന്നലെ രാത്രി പത്തരമണിയോടെയാണ് കീഴില്ലം പറമ്പിൽപ്പീടിക സ്വദ്ദേശി അൻസിലിനെ ഒരു സംഘമാളുകൾ വീട്ടിൽ നിന്നിറക്കി വെട്ടിക്കൊല്ലുന്നത്. വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന അൻസിലിനെ ചിലർ ചേർന്ന് വീടിനു പുറത്തേക്ക് വിളിച്ചുകൊണ്ടുപോയി. കുറച്ചു സമയം കഴിഞ്ഞും വരാതിരുന്നതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോൾ അൻസിൽ കൊല്ലപ്പെട്ടതായി കണ്ടെത്തുകയായിരുന്നു.
Read also: യുഎസ് യാത്ര; ഔദ്യോഗിക ചുമതലകൾ കൈമാറില്ലെന്ന് മുഖ്യമന്ത്രി